ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്​ ഫാഷിസത്തിനുള്ള തിരിച്ചടിയാകണം ^എം.എം. ഹസൻ

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫാഷിസത്തിനുള്ള തിരിച്ചടിയാകണം -എം.എം. ഹസൻ ചെങ്ങന്നൂർ: ഫാഷിസത്തിനുള്ള തിരിച്ചടിയായി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം മാറണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ജനമോചന യാത്രക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവർഷത്തെ കേന്ദ്രഭരണവും രണ്ടുവർഷത്തെ കേരളഭരണവുംകൊണ്ട് ജനം പൊറുതിമുട്ടി. കേന്ദ്രസർക്കാർ വർഗീയ ഫാഷിസം പ്രോത്സാഹിപ്പിച്ചപ്പോൾ കേരള സർക്കാർ അക്രമഫാഷിസമാണ് പ്രോത്സാഹിപ്പിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷകരായി അവതരിച്ച മോദി സർക്കാർ ഇപ്പോൾ അവരുടെ അന്തകരായി മാറി. പിഞ്ചുകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊല നടത്തിയ കേസുകളെല്ലാം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇന്ത്യയുടെ കാവൽക്കാരനെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി നാലുവർഷം കൊണ്ട് കൊള്ളക്കാരനായി മാറി. കർഷകരെയും യുവാക്കളെയും വഞ്ചിച്ചു. വരാപ്പുഴ പൊലീസ് കസ്റ്റഡി മരണത്തിൽ റൂറൽ എസ്.പി എ.വി. ജോർജാണ് ഒന്നാം പ്രതി. പൊലീസ് കസ്റ്റഡിയിൽ എൻജിനീയറിങ് വിദ്യാർഥി രാജൻ മരിച്ചപ്പോൾ കെ. കരുണാകരൻ രാജിവെച്ച അതേ നിലപാട് പിണറായി വിജയൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി അംഗം കെ.എൻ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ് എം.പി, എം. ലിജു, പി.സി. വിഷ്ണുനാഥ്, ബെന്നി ബഹനാൻ, ഷാനിമോൾ ഉസ്മാൻ, ജോൺസൻ എബ്രഹം, മാന്നാർ അബ്ദുല്ലത്തീഫ്, സി.ആർ. ജയപ്രകാശ്, എ.കെ. രാജൻ, എം. മുരളി, ബാബുപ്രസാദ്, എ.എ. ഷുക്കൂർ, എബി കുര്യാക്കോസ്, കെ.കെ. ഷാജു, സ്ഥാനാർഥി ഡി. വിജയകുമാർ എന്നിവർ സംസാരിച്ചു. കോടികൾ ചെലവഴിച്ച് സർക്കാറി​െൻറ ധൂർത്ത് -ഉമ്മൻ ചാണ്ടി ചെങ്ങന്നൂർ: െചലവ് ചുരുക്കലി​െൻറ ഭാഗമായി എല്ലാവരും മുണ്ട് മുറുക്കിയുടുക്കണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ രണ്ടാം വാർഷികാഘോഷ പരസ്യത്തിന് കോടികൾ ചെലവഴിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രയുടെ ജില്ലതല പര്യടനത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് ബി.പി.എൽ കാർഡുടമകൾക്ക് സൗജന്യമായി നൽകിയിരുന്ന അരിക്ക് ഉൾെപ്പടെ കിലോക്ക് ഒരുരൂപ വീതം കൂട്ടുകയാണ് ഇപ്പോൾ. അധികാരത്തിലേറുന്നതിന് നൽകിയ വാഗ്ദാനമായിരുന്ന എല്ലാം ശരിയാക്കുമെന്ന് പറഞ്ഞതി​െൻറ അർഥം ജനങ്ങൾക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പ്രകടനം നടത്തി ചെങ്ങന്നൂർ: കശ്മീരിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ചെങ്ങന്നൂരിൽ കുട്ടികൾ പ്രകടനവും ധർണയും നടത്തി. യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രേസി സൈമൺ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ, നിയോജക മണ്ഡലം കൺവീനർ എം.എച്ച്. റഷീദ്, ജി. രാജമ്മ, എൻ. സുധാമണി, സീമ, ടി. അനിത, മഞ്ജു പ്രസന്നൻ എന്നിവർ സംസാരിച്ചു. മഹിള അസോസിയേഷൻ ജില്ല പ്രസിഡൻറ് പുഷ്പലത മധു സ്വാഗതവും ടി.ടി. ഷൈലജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.