നിയുക്​തി തൊഴിൽ മേളയിൽ ആയിരങ്ങളെത്തി; 1619 പേർക്ക് തൊഴിൽ ലഭിച്ചെന്ന്​ സംഘാടകർ

ചെങ്ങന്നൂർ: സംസ്ഥാന തൊഴിൽ വകുപ്പി​െൻറ തൊഴിൽമേളയിൽ 1619 പേർക്ക് േജാലി ലഭിച്ചെന്ന് സംഘാടകർ. തൊഴിൽ നൈപുണ്യ, നാഷനൽ എംപ്ലോയ്‌മ​െൻറ് സർവിസ് വകുപ്പ്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സ​െൻററുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ തൊഴിൽമേള നടത്തിയത്. വിദ്യാസമ്പന്നരായ തൊഴിൽരഹിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ വിവിധ വകുപ്പുകളുടെ സഹായത്തോടെ 'നിയുക്തി' തൊഴിൽമേളകൾ പ്രാദേശിക അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നത്. 3843 ഉദ്യോഗാർഥികളാണ് ജോലി തേടി ക്രിസ്ത്യൻ കോളജിൽ എത്തിയത്. ഹോസ്പിറ്റൽ, വിപണന മേഖല, റീട്ടെയിൽ, ടെലികോം, ഐ.ടി, എൻജിനീയറിങ്, ഓട്ടോമൊബൈൽ മേഖലയിൽനിന്നടക്കം നൂറോളം കമ്പനികളാണ് ഉദ്യോഗദായകരായി ഉണ്ടായിരുന്നത്. 346 പേർക്ക് തത്സമയം ജോലി ലഭിച്ചു. 1273 പേർ ഇൻറർവ്യൂവിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന മേളകളിലെ രജിസ്‌ട്രേഷൻ ഫീസും വിശ്വാസമില്ലായ്മയും ഉദ്യോഗാർഥികളെ തൊഴിൽമേളകളിൽനിന്ന് അകറ്റിയ സാഹചര്യത്തിലാണ് സംസ്ഥാന തൊഴിൽ വകുപ്പ് മേളകൾ സംഘടിപ്പിക്കുന്നത്. തത്സമയം ജോലി ലഭിച്ചവരെ ബാക്കി വിവരങ്ങൾ ഉടൻ അറിയിക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് തെരഞ്ഞെടുത്ത കമ്പനികൾ യോഗ്യതകൾ പരിശോധിച്ച ശേഷം ജോലി നൽകും. ഐ.ടി ഉൾപ്പെടെ മേഖലകളിൽ പ്രായോഗിക പരിജ്ഞാനം പരിശോധിച്ചശേഷമേ ജോലി നൽകൂ. 18നും 40നും ഇടയിലുള്ളവരാണ് മേളയിൽ പങ്കെടുത്തത്. 3500 ഉദ്യോഗാർഥികൾ ഓൺലൈനായി നേരേത്ത അപേക്ഷിച്ചിരുന്നു. രാവിലെ എത്തിയവർക്കും രജിസ്റ്റർ ചെയ്യാൻ സംവിധാനം ഒരുക്കിയിരുന്നു. ജില്ലയിൽ നാലാമത്തെ തൊഴിൽമേളയാണ് സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിച്ചത്. എംപ്ലോയ്‌മ​െൻറ് ജോയൻറ് ഡയറക്ടർ എം.എ. ജോർജ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. എ. സുധീർകുമാർ അധ്യക്ഷത വഹിച്ചു. ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഡോ. അച്ചാമ്മ അലക്‌സ്, എ.എം. നസീർ, വി.പി. ഗൗതമൻ, എ.കെ. അബ്ദുസ്സമദ്, ഷർമിള സത്യൻ എന്നിവർ സംസാരിച്ചു. ആർ. രാധിക സ്വാഗതവും എം. സജീവ് നന്ദിയും പറഞ്ഞു. എയ്‌സ് പ്രവർത്തനം മേയ് ആദ്യവാരം തുടങ്ങും ചെങ്ങന്നൂർ: അക്കാദമി ഫോർ എജുക്കേഷൻ ആൻഡ് കൾചർ ആലപ്പുഴ ഈസ്റ്റ് സോൺ ഉദ്ഘാടനത്തിനും മെറിറ്റ് ഇൗവനിങ്ങിനുമായി സംഘാടക സമിതി രൂപവത്കരിച്ചു. വിദ്യാർഥികളെയും യുവാക്കളെയും കലാസാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവുറ്റതാക്കാൻ ലക്ഷ്യമിടുന്ന പ്രസ്ഥാനമാണ് എയ്‌സ്. ഐ.എ.എസ് അടക്കമുള്ള പരീക്ഷക്ക് തയാറെടുക്കുന്നവർ, വിവിധ ജോലികളിലേക്ക് പരിശീലനം നേടുന്നവർ, കായിക പരീക്ഷക്ക് തയാറാകുന്നവർ തുടങ്ങിയവർക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മേയ് ആദ്യവാരം നടക്കുന്ന മെറിറ്റ് ഈവനിങ്ങിൽ സ്‌കൂൾ, യൂനിവേഴ്‌സിറ്റി കലോത്സവ, കായികോത്സവ പ്രതിഭകളെ ആദരിക്കും. ഈസ്റ്റ് സോണി​െൻറ ഉദ്ഘാടനമാണ് ആദ്യം നടക്കുക. മൊത്തം നാല് സോണാണ് ജില്ലയിലുള്ളത്. മാവേലിക്കര പീറ്റ്‌സ് മെമ്മോറിയൽ ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ. ജിബി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ഭാരവാഹികൾ: റിട്ട. പൊലീസ് സൂപ്രണ്ട് കെ. രാധാകൃഷ്ണൻ നായർ (ചെയർ), ഡോ. ജിബി ജോർജ്, സിസ്റ്റർ ആത്മജയ (വൈസ് ചെയർ), സുരേഷ് മത്തായി (കൺ), ഡോ. സാബു സുഗതൻ, ബൈജു, ബീന ഗോപിനാഥ് (ജോ. കൺ). വിഗ്രഹലബ്ധി മഹായജ്ഞം ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ വിഗ്രഹലബ്ധി മഹായജ്ഞത്തി​െൻറ നാലാംഘട്ടം ആരംഭിച്ചു. മേയ് 19ന് സമാപിക്കും. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് മഹായജ്ഞം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.