ചേർത്തല: താലൂക്കിെൻറ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം. പള്ളിത്തോട് വടക്ക് ചാപ്പക്കടവിൽ കടൽ കര കവർന്നു. ഞായറാഴ്ച ഉച്ചയോടെ ചാപ്പക്കടവ് മത്സ്യഗ്യാപ്പിലേക്ക് വെള്ളം ഇരച്ചുകയറി. ഇവിടെ കയറ്റിെവച്ചിരുന്ന വള്ളങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോയി. ഒഴുക്കിനിടെ വള്ളങ്ങൾ കൂട്ടിയിടിച്ച് നാശനഷ്ടവുമുണ്ടായി. ഏറെ വൈകിയും കടൽ വെള്ളം ഇറങ്ങിപ്പോയിട്ടില്ല. ചെല്ലാനം ഭാഗത്തും രൂക്ഷ കടലാക്രമണമാണ് അനുഭവപ്പെട്ടത്. തീരദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. പലരും ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. ഓഖി ദുരന്തത്തിന് സമാന അവസ്ഥയാണ് ചെല്ലാനത്തെന്ന് പ്രദേശവാസികൾ പറഞ്ഞു. തീരദേശ റോഡ് കവിഞ്ഞും വെള്ളം കയറി. കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാണ് കടലാക്രമണം രൂക്ഷം. കടൽഭിത്തി താഴ്ന്ന പ്രദേശങ്ങളിലും ശക്തമായാണ് തിരമാല കരയിലേക്ക് ഇരച്ചുകയറിയത്. റവന്യൂ അധികൃതരുടെ ഭാഗത്തുനിന്ന് അന്വേഷണം ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. എന്നാൽ, തീരപ്രദേശങ്ങളിൽ കടൽഭിത്തിയുടെ വിള്ളലിലൂടെ വെള്ളം കയറിയതല്ലാതെ വീടുകൾക്കൊന്നും നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന് ചേർത്തല തഹസിൽദാർ മുഹമ്മദ് ഷറീഫ് പറഞ്ഞു. ഒറ്റമശ്ശേരി, തൈക്കൽ, അർത്തുങ്കൽ, പള്ളിത്തോട് മേഖലകളിലാണ് കടൽ കയറിയത്. ഒറ്റമശ്ശേരി സ്കൂളിൽ കഴിഞ്ഞദിവസം ക്യാമ്പ് തുറന്നു. ഇപ്പോഴത്തെ പ്രതിഭാസം സാധാരണ സീസണിൽ ഉണ്ടാകുന്നതാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും തഹസിൽദാർ പറഞ്ഞു. ജില്ല പവര്‍ലിഫ്റ്റിങ്: ആലപ്പി ജിമ്മിന് ഓവറോള്‍ കിരീടം മുഹമ്മ: ജില്ല പവര്‍ലിഫ്റ്റിങ് അസോസിയേഷന്‍ സംഘടിപ്പിച്ച പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ 171 പോയൻറുമായി ആലപ്പി ജിം ഓവറോള്‍ കിരീടം നേടി. 132 പോയൻറുമായി മുഹമ്മ എ.ബി വിലാസം സ്‌കൂള്‍ രണ്ടാംസ്ഥാനവും 111 പോയൻറുമായി ശ്രീകൃഷ്ണ ജിം മൂന്നാംസ്ഥാനവും കരസ്ഥമാക്കി. പുരുഷവിഭാഗത്തില്‍ 159 പോയേൻറാടെ ആലപ്പി ജിം ടീം ചാമ്പ്യന്‍ഷിപ്പും 86 പോയൻറുമായി ശ്രീകൃഷ്ണ ജിം രണ്ടാംസ്ഥാനവും 50 പോയൻറുമായി ഹൗസ് ഓഫ് ചാമ്പ്യന്‍സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗത്തില്‍ എ.ബി വിലാസം സ്‌കൂള്‍ 126 പോയേൻറാടെ ടീം ചാമ്പ്യന്‍ഷിപ്പും 33 പോയൻറുമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജിം രണ്ടാം സ്ഥാനവും 33 പോയൻറുമായി ശ്രീകൃഷ്ണ ജിം മൂന്നാംസ്ഥാനവും നേടി. മാസ്റ്റര്‍ വിഭാഗത്തില്‍ 60 പോയൻറുമായി സ്വാമി ജിം ചാമ്പ്യന്‍ഷിപ്പും 12 പോയൻറുമായി ആലപ്പി ജിം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗത്തില്‍ ബെസ്റ്റ് ലിഫ്‌റ്റർമാരായി സബ്ജൂനിയര്‍ അനീഷ, ജൂനിയര്‍ സി. അശ്വതി, സീനിയര്‍ എസ്. മഞ്ജുഷ, മാസ്റ്റേഴ്‌സ് ഷൈനി മൈക്കിൾ, പുരുഷ വിഭാഗത്തില്‍ സബ്ജൂനിയര്‍ അനന്തകൃഷ്ണന്‍, ജൂനിയര്‍ അബിന്‍, സീനിയര്‍ പി.ജി. വിന്‍സൻറ്, മാസ്റ്റേഴ്‌സില്‍ ശരത്കുമാര്‍, സൂര്യനാരായണന്‍, വിജയകുമാരന്‍ നായര്‍, രാജേന്ദ്രന്‍ പിള്ള എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജെ. ജയലാല്‍ സമ്മാനം വിതരണം ചെയ്തു. കെ.കെ. മംഗളാനന്ദന്‍ അധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ്, ശകുന്തളദേവി, വേണു ജി. നായര്‍, വി. സവിനയന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.