കോലഞ്ചേരി: ക്ഷണിതാക്കൾക്ക് പരിസ്ഥിതിസൗഹൃദ സന്ദേശമൊരുക്കിയുള്ള വിവാഹം ശ്രദ്ധേയമായി. ഊരമന സ്വദേശിയും ഇൻഫോപാർക്ക് ജീവനക്കാരനുമായ അരുൺ വർക്കി കോടിയാട്ടും പത്തനംതിട്ട സ്വദേശിനിയും വെല്ലൂർ സി.എം.സി ഹോസ്‌പിറ്റലിൽ നഴ്സിങ് അധ്യാപികയുമായ അൻസുവും തമ്മിെല വിവാഹത്തിനാണ് അഗസ്ത്യമരത്തിെൻറ വിത്ത് അടങ്ങിയ വിത്തുപേന വിതരണം ചെയ്തത്. കോലഞ്ചേരി സെൻറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന വിവാഹചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വധൂവരന്മാരുടെ ൈകയിൽനിന്ന് വിത്തുപേന ഏറ്റുവാങ്ങി. രണ്ടായിരത്തോളം വിത്താണ് വിവാഹ സമ്മാനമായി വിതരണം ചെയ്തത്. എൻ.എസ്.യു ദേശീയസമിതി അംഗമായ അബിൻ വർക്കി കോടിയാട്ടിെൻറ സഹോദരനാണ് വരൻ അരുൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.