മൂവാറ്റുപുഴ: ആരക്കുഴ, മാറാടി മേഖലയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ രണ്ടുദിവസംകൂടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകീട്ടുണ്ടായ കാറ്റിൽ പോസ്റ്റുകൾ ഒടിഞ്ഞും 66 കെ.വി ലൈൻ പൊട്ടിവീണും താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ജീവനക്കാർ രണ്ടുദിവസമായി ശ്രമം തുടരുകയാണ്. നൂറിലധികം പോസ്റ്റുകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്. ലൈനിൽ മരം വീണാണ് പോസ്റ്റുകൾ ഏറെയും ഒടിഞ്ഞത്. നിരവധി സ്ഥലങ്ങളിൽ 11 കെ.വി ലൈനുകൾ പൊട്ടിവീണിട്ടുണ്ട്. കൂത്താട്ടുകുളത്തുനിന്ന് വൈദ്യുതി എത്തിക്കുന്ന 66 കെ.വി ലൈനും മരം വീണ് തകർന്നു. വീശിയടിച്ച കാറ്റിൽ നൂറുകണക്കിന് മരങ്ങൾ നിലംപൊത്തി. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിന് പോസ്റ്റ് ക്ഷാമവും തൊഴിലാളികളുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് തൊഴിലാളികൾ കഴിഞ്ഞ രണ്ടുദിവസമായി രാപകൽ ഭേദമന്യേ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.