കൊച്ചി: കലൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു വീണതിനെത്തുടർന്ന‌് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ലിസി ജങ‌്ഷനും കലൂരിനുമിടയിൽ റോഡ് നിർമാണം പുരോഗമിക്കുന്നു. ഇതുവഴി ഗതാഗതം ബുധനാഴ്ച പുനരാരംഭിക്കാനാണ് അധികൃതരുടെ പദ്ധതി. ഇതിെൻറ ഭാഗമായി 24 മണിക്കൂറും നീണ്ട ജോലിയാണ് നടക്കുന്നത്. റോഡ് ബലപ്പെടുത്തുന്ന പൈലിങ് ജോലി ഞായറാഴ്ച രാത്രിയോടെ പൂര്‍ത്തിയായി. 30 മീറ്റര്‍ നീളത്തിലാണ് റോഡ് പുനര്‍നിര്‍മാണ ജോലി. മെറ്റലും മണ്ണും ഇട്ട് നികത്തുന്ന ജോലി തിങ്കളാഴ്ച നടക്കും. ചൊവ്വാഴ്ച്ച വൈകീട്ടോടെ റോഡിെൻറ പണി പൂര്‍ത്തീകരിച്ച് ബുധനാഴ്ച രാവിലെ മുതല്‍ ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരും. ഞായറാഴ‌്ച വൈകീട്ട‌് കലക‌്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല സ്ഥലം സന്ദർശിച്ച‌് ജോലിപുരോഗതി വിലയിരുത്തി. റോഡ് തകർന്ന ഭാഗത്ത് മണ്ണിന‌് ഉറപ്പ് കുറവായതിനാൽ ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് കൂടുതൽ ശ്രദ്ധയോടെയാണ് ബലപ്പെടുത്തൽ. നികത്താനും റോഡിെൻറ ഭാഗം ബലപ്പെടുത്താനുമുള്ള ചെലവ‌് ഇവിടെ കെട്ടിടം നിർമിക്കുന്ന വസ‌്ത്രവ്യാപാര സ്ഥാപന ഉടമകളിൽനിന്ന‌് ഈടാക്കും. വ്യാഴാഴ്ച രാത്രിയാണ് നിർമാണത്തിലിരുന്ന കെട്ടിടത്തിെൻറ പൈലുകളടക്കം ഇടിഞ്ഞത്. 12 നില കെട്ടിടമാണ് പണിയാൻ ഉദ്ദേശിച്ചിരുന്നത്. ഇതിെൻറ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണെടുക്കലടക്കം നടക്കവെയാണ് ഭാഗങ്ങൾ ഇടിഞ്ഞുവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.