കുടുംബത്തിെൻറ കൂട്ട ആത്മഹത്യയിൽ ഞെട്ടി ഒറ്റക്കണ്ടം നിവാസികൾ

കോതമംഗലം: അമ്പലദർശനം കഴിഞ്ഞെത്തിയ കുടുംബത്തി​െൻറ കൂട്ട ആത്മഹത്യയുടെ ഞെട്ടലിലാണ് പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റം ഒറ്റക്കണ്ടം നിവാസികൾ. ഒരേക്കർ കോളനിവാസികൾക്ക് സംഭവം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ശനിയാഴ്ച പുലർച്ച േചാറ്റാനിക്കര അമ്പലത്തിലേക്ക് പോയ കുടുംബം വൈകീട്ട് തിരിച്ചെത്തിയിരുന്നു. ശശിയും ഓമനയും തൊഴിലുറപ്പ് തൊഴിലാളികളാണ്. ശ്രീകൃഷ്ണൻ ടിപ്പർ ലോറി ഡ്രൈവറും. ശ്രീകൃഷ്ണ‍​െൻറ വിവാഹവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിശ്വസിക്കാൻ അയൽവാസികൾക്ക് കഴിയുന്നില്ല. പോത്താനിക്കാട് സ്വദേശിനിയായ യുവതിയുമായി ശ്രീകൃഷ്ണൻ പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുമായുണ്ടായ തർക്കങ്ങൾ പരിഹരിച്ച് വിവാഹത്തിന് ഇരുകൂട്ടരും സമ്മതം മൂളിയശേഷം ആത്മഹത്യ ചെയ്തത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. കൂട്ടുകാർക്ക് ശനിയാഴ്ച അവസാനമായി അയച്ച വോയ്സ് സന്ദേശത്തിൽ ജീവിതത്തിലെ വിധി എഴുതുന്ന ദിവസം നാളെ എന്നാണുള്ളത്. രണ്ടുദിവസമായി ശ്രീകൃഷ്ണനെ ഏറെ മൂകനായാണ് കാണപ്പെട്ടതെന്ന് കൂട്ടുകാർ പറയുന്നു. ഇതിനിെട, പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.