കുളം ശുചീകരിച്ചു

എടത്തല: ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു) വളൻറിയർമാരുടെ നേതൃത്വത്തിൽ 10ാം വാർഡിലെ മോച്ചാം. പായലും പ്ലാസ്റ്റിക് മാലിന്യവും കുന്നുകൂടി ഉപയോഗശൂന്യമായ കുളമാണ് ഐ.ആർ.ഡബ്ല്യു ദ്വൈമാസ ക്യാമ്പി​െൻറ ഭാഗമായി ഉപയോഗയോഗ്യമാക്കിയത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ്, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, പഞ്ചായത്തംഗം ലളിത ഗോപിനാഥ് എന്നിവർ കുളം സന്ദർശിച്ചു. ഐ.ആർ.ഡബ്ല്യു സംസ്ഥാന കോഒാഡിനേറ്റർ വി.ഐ. ഷമീർ, ജില്ല കോഒാഡിനേറ്റർ മജീദ്, ഷാജി മൂവാറ്റുപുഴ എന്നിവരുടെ നേതൃത്വത്തിൽ 35 വളൻറിയർമാരാണ് സേവനപ്രവർത്തനത്തിനെത്തിയത്. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് വി.എ. ഇബ്രാഹിംകുട്ടി, ജനസേവന വിഭാഗം കോഒാഡിനേറ്റർ പി.എം. അഷ്റഫ്, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ പി.കെ.എ. ജബ്ബാർ എന്നിവർ സമാപനയോഗത്തിൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.