കനാൽ ശുചീകരിച്ചു

മൂവാറ്റുപുഴ: മണ്ണും മാലിന്യവും നിറഞ്ഞ് ഒഴുക്ക് നിലച്ച കനാൽ രണ്ടാർ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ ശുചീകരിച്ചു. ഇതോടെ നീരൊഴുക്ക് സാധാരണ ഗതിയിലായി. മൂവാറ്റുപുഴ വാലിയുടെ രണ്ടാർ ബ്രാഞ്ച് കനാലാണ് ഇത്. കനാലിന് സമീപത്തെ വീടുകളിൽനിന്ന് മാലിന്യം തള്ളുന്നതായി ആരോപണമുണ്ട്. ആറി​െൻറ വശങ്ങൾ കാടുകയറി നശിക്കുകയും ചെയ്തിരുന്നു. പല ഭാഗങ്ങളിലും ഷട്ടർ സ്ഥാപിക്കാത്തതുമൂലം വെള്ളം പലവഴി ഒഴുകുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വർ ഷത്തിൽ കനാൽ ശുചീകരിക്കണമെന്നും ഷട്ടർ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും വായനശാല പ്രവർത്തകർ ആവശ്യപ്പെട്ടു. മുഹമ്മദ്‌, നൗഷാദ് കക്കാടൻ, മനാഫ് കക്കാടൻ, യു.പി. മുഹമ്മദ്‌, യൂസുഫ് ഇളയിടം, സിദ്ദീഖ് കരിക്കനാകുടി, സാദിഖ്, അൻവർ ഷാ, ഉബൈദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.