മൂവാറ്റുപുഴ: അനധികൃത ഇറച്ചി വിൽപന കേന്ദ്രങ്ങൾക്കെതിരെ പായിപ്ര പഞ്ചായത്ത് നടപടി ആരംഭിച്ചു. നിയമങ്ങൾ കാറ്റിൽ പറത്തി മാനദണ്ഡം പാലിക്കാതെ നടത്തുന്ന ഇറച്ചിക്കടകൾ വ്യാപകമായ സാഹചര്യത്തിലാണ് നടപടി. പഞ്ചായത്ത് ലൈസൻസ് ഇല്ലാെതയും ശുചിത്വം പാലിക്കാെതയും പ്രവർത്തിക്കുന്ന മാംസ വിൽപന ശാലകൾ പൊലീസ് സഹായത്തോടെ ശനിയാഴ്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സീൽ ചെയ്തു. ഇരുപത്തഞ്ചോളം ഇറച്ചി വിൽപന സ്റ്റാളുകൾ പഞ്ചായത്തിലുണ്ട്. ഇതിൽ അഞ്ചിൽ താഴെ സ്റ്റാളുകൾക്കാണ് ലൈസൻസുള്ളത്. മൂന്ന് സ്വകാര്യ അറവുശാലകളും ഇവിടെ പ്രവർത്തിക്കുന്നു. ലൈസൻസ് ഇല്ലാത്ത ശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇറച്ചിവിൽപന ശാലകളുടെ ഉടമകൾ ബന്ധപ്പെട്ട് രേഖകൾ സഹിതം പഞ്ചായത്തിൽ അപേക്ഷ നൽകി ലൈസൻസ് വാങ്ങണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഓവർസിയർ ഒഴിവ് മൂവാറ്റുപുഴ: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയിൽ അക്രഡിറ്റഡ് ഓവർസിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് േമയ് രണ്ടിന് രാവിലെ 11ന് അഭിമുഖം നടത്തുന്നു. പ്രായം: 18നും 35 നും മധ്യേ. യോഗ്യത: സിവിൽ എൻജിനീയറിങ് ഡിപ്ലോമ. താൽപര്യമുള്ളവർ യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി നഗരസഭ ഓഫിസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.