ചാരുംമൂട്: ദാറുൽ മുസ്തഫ ഹിഫ്ളുൽ ഖുർആൻ കോളജ് ആദിക്കാട്ടുകുളങ്ങരയിൽ സംഘടിപ്പിച്ച മിഅ്റാജ് എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. കുറാ തങ്ങൾ പ്രാർഥന സമ്മേളനത്തിനും മുഈനുദീൻ, ഉവൈസുൽ ഖർനി എന്നിവർ ബുർദ മജ്ലിസിനും നേതൃത്വം നൽകി. ഹുസൈൻ ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. ബഫഖ്റുദ്ദീൻ ബുഖാരി, മുഹമ്മദ് ഷിയാഖ് ജൗഹരി, അഷ്റഫ് അലങ്കാർ, നൗഷാദ്, സലാഹുദ്ദീൻ മദനി, ഷംനാദ് അസ്ഹരി എന്നിവർ സംസാരിച്ചു. മോദിക്ക് തെരഞ്ഞെടുപ്പുകളോട് ഭയം -ചെന്നിത്തല ചെങ്ങന്നൂർ: നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പുകളോട് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല യു.ഡി.എഫ് സംയുക്ത മണ്ഡലം കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലും യു.പിയിലും നാല് ലോക്സഭ സീറ്റുകൾ ഒഴിവുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പ് മേയിലേക്ക് നീട്ടുന്നത് പരാജയഭീതി കാരണമാണ്. കൊടിക്കുന്നിൽ സുരേഷ് എം.പി ഈ വിഷയത്തിൽ കമീഷനെ സമീപിച്ചപ്പോൾ നടപടിക്രമങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ലെന്ന് അറിയിച്ചിരുന്നു. ചെങ്ങന്നൂരിൽ യു.ഡി.എഫ് വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി, സ്ഥാനാർഥി ഡി. വിജയകുമാർ, മുൻ എം.എൽ.എ എം. മുരളി, ജി. പ്രിയദേവ്, പി.ബി. സൂരജ്, രാജേഷ് നമ്പ്യാരേത്ത്, തമ്പി കൗണ്ടിയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.