ശക്തമായ മഴ: ചാലിക്കടവ് ജങ്​ഷനിൽ വെള്ളക്കെട്ട്​

മൂവാറ്റുപുഴ: ശക്തമായ മഴയിൽ റോഡിൽ വെള്ളക്കെട്ടുയർന്നത് യാത്രക്കാർക്ക് ദുരിതമായി. കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ നഗരത്തിലെ ചാലിക്കടവ് ജങ്ഷനിലാണ് വെള്ളക്കെട്ടുണ്ടായത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ ആരംഭിച്ച മഴയിൽ റോഡിൽ രണ്ടടിയോളം വെള്ളമുയർന്നു. ഓടയിലെ മലിനജലം റോഡിലേക്കൊഴുകി. ഇതോടെ ബസ് കാത്തുനിന്നവരും കാൽനടക്കാരും ബുദ്ധിമുട്ടിലായി. തിരക്കേറിയ ജങ്ഷനിലെ ഓടകൾ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ടുയരാൻ കാരണം. ഓടകൾ മണ്ണുമൂടിയ നിലയിലാണ്. തർബിയത്ത് നഗർ അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിൽനിന്ന് മഴവെള്ളം ഒഴുകിയെത്തുന്നത് ചാലിക്കടവ്, വൺേവ ജങ്ഷനുകളിലേക്കാണ്. ഈ ഭാഗങ്ങളിലെ ഓടകൾ കോതമംഗലം പുഴയിലേക്കാണ് തുറന്നിരിക്കുന്നത്. കഴിഞ്ഞ വർഷവും സമാന സംഭവം അരങ്ങേറിയിരുന്നു. മണ്ണും മാലിന്യവും ഉടൻ നീക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുെന്നങ്കിലും നടപടിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.