മൂവാറ്റുപുഴ: മൂവാറ്റുപുഴ . വാളകം പഞ്ചായത്തിലെ കടാതി ഗവ. യു.പി സ്‌കൂളിലും എല്‍.പി സ്‌കൂളിലുമായാണ് മത്സരങ്ങള്‍ നടന്നത്. സമാപന സമ്മേളന ഉദ്ഘാടനവും പുരസ്‌കാര വിതരണവും ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു അധ്യക്ഷത വഹിച്ചു. ഒ.സി. എലിയാസ്, പി.എ. രാജു, ഷീല ദാസ്, കെ.എം. അനൂപ് എന്നിവർ സംസാരിച്ചു. പാലക്കുഴ പഞ്ചായത്ത് സി.ഡി.എസ്, പിറവം മുനിസിപ്പാലിറ്റി എന്നിവർ ഒന്നാം സ്ഥാനവും മാറാടി പഞ്ചായത്ത്, കൂത്താട്ടുകുളം മുനിസിപ്പാലിറ്റി എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു. കഠ്‌വ, ഉന്നാവ് പീഡനം: പ്രധാനമന്ത്രിക്ക് കത്തയച്ചു മൂവാറ്റുപുഴ: കഠ്‌വയിലെയും ഉന്നാവിലെയും പീഡനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തെ പെണ്‍കുട്ടികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എ.ഐ.വൈ.എഫ് പുളിഞ്ചോട് യൂനിറ്റ് കത്തയച്ചു. സംസ്ഥാന ജോയൻറ് സെക്രട്ടറി എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. കെ.പി. അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. പി.ബി. ശ്രീരാജ് സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, കെ.എ. സനീര്‍, വി.കെ. മണി, കെ.ഇ. ഷാജി, ജി. രാകേഷ്, ജോജി മുണ്ടക്കല്‍, വി.ടി. രതീഷ്, വി.എസ്. ശരത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.