ജാഗ്രതോത്സവം: പറവൂര്‍ ബ്ലോക്ക്തല പരിശീലനം നടത്തി

പറവൂര്‍: മഴക്കാലപൂര്‍വ രോഗങ്ങള്‍ പ്രതിരോധിക്കാനും ശുചിത്വ അവബോധം സൃഷ്ടിക്കാനുമായി നടപ്പാക്കുന്ന ജാഗ്രതോത്സവത്തി​െൻറ ഭാഗമായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാർഥികള്‍ക്ക് പരിശീലന ക്ലാസ് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമ ശിവശങ്കര​െൻറ അധ്യക്ഷതയിലാണ് പരിശീലന പരിപാടി നടന്നത്. 'ജാഗ്രതോത്സവം എന്ത്, എന്തിന്' എന്ന വിഷയത്തില്‍ കെ.ബി. ശ്രീകുമാര്‍ ക്ലാസ് നയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ഹരിതകേരളം, കുടുംബശ്രീ, സാക്ഷരത മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഹരിത ഓഡിറ്റിങ് അവതരണം എന്‍.ഇ. ശശിധരന്‍ നായര്‍ നിർവഹിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍ ആയി തെരഞ്ഞെടുത്ത ഏഴുപേര്‍ നടത്തിയ ഫീല്‍ഡ് തല സന്ദര്‍ശനത്തി​െൻറ റിപ്പോര്‍ട്ടും പരിപാടിയില്‍ അവതരിപ്പിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും ജാഗ്രതോത്സവം വിദ്യാർഥികള്‍ക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രസിഡൻറ് ബിജു ചുള്ളിക്കാട് ഉദ്ഘാടനം ചെയ്ത ദ്വിദിന പരിശീലന പരിപാടി ശനിയാഴ്ച സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.