ബജറ്റ്​ അവതരണത്തിൽ നിയമലംഘനമെന്ന പരാതി: ഉദ്യോഗസ്ഥ സംഘം അനേഷണം നടത്തി

കൊച്ചി: ചട്ടങ്ങൾ പാലിക്കാതെയാണ് കോർപറേഷനിൽ ബജറ്റ് അവതരിപ്പിച്ചതെന്നും പദ്ധതി രൂപവത്കരണ പ്രവർത്തനങ്ങളിൽ അലംഭാവം കാട്ടുന്നുെവന്നും ആരോപിച്ച് പ്രതിപക്ഷം വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം നടത്തി. സ്റ്റേറ്റ് പെർഫോമൻസ് ഒാഡിറ്റ് ഓഫിസറും അഡീഷനൽ സെക്രട്ടറിയുമായ മിനിമോൾ എബ്രഹാം, എ.എസ്.ജി (എ.സി) സെക്ഷൻ ഓഫിസർ ബിനോയ് മാത്യു, എ.എസ്.ജി (എ.സി) സീനിയർ അസി. ജോൺസൺ മാത്യു, അസി. ഓഫിസർ ഗൗരിപ്രിയ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി, എൽ.ഡി.എഫ് പാർലമ​െൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പൂർണിമ നാരായൺ, െബനഡിക്ട് െഫർണാണ്ടസ്, പി.എസ്. പ്രകാശൻ, കെ.ജെ. ബേസിൽ, ജയന്തി േപ്രംനാഥ്, ജിമിനി, സി.കെ. പീറ്റർ, ആൻറണി ഫ്രാൻസിസ്, രവിക്കുട്ടൻ, കെ.കെ. ജഗദംബിക, സി.ഡി. വത്സലകുമാരി തുടങ്ങിയവർ മൊഴി നകി. കോർപറേഷനിലെ ഉയർന്ന ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. നിയമലംഘനം ചൂണ്ടിക്കാട്ടി ബജറ്റ് അവതരണ വേളയിലും ചർച്ചയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ, പ്രതിഷേധം അവഗണിച്ച് ബജറ്റ് പാസായതായി മേയർ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്നാണ് പ്രതിപക്ഷം പരാതിയുമായി മന്ത്രിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.