ആലപ്പുഴ: കയർ സംഭരണത്തിലും വിപണിയിലും കയർ ഫെഡ് സർവകാല റെക്കോഡിലേക്ക് കടന്നതായി ചെയർമാൻ എൻ. സായികുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടുവർഷത്തിനിടെ 2,24,861 ക്വിൻറൽ കയർ സംഭരിക്കുകയും 2,33,899 ക്വിൻറൽ കയർ വിപണനം നടത്തുകയും ചെയ്തു. കയർ സംഭരണത്തിൽ 79 ശതമാനവും വിപണനത്തിൽ 98 ശതമാനവുമാണ് വർധന. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കയർ ഫെഡിെൻറ വിറ്റുവരവ് 58.85 കോടി രൂപ ആയിരുന്നു. അതേസമയം, 2017-18 സാമ്പത്തിക വർഷത്തെ വിറ്റുവരവ് 108.35 കോടിയായി ഉയർന്നു. ചകിരിയുടെ ലഭ്യതയിൽ കയർപിരി സംഘങ്ങൾ പ്രതിസന്ധിയിലായപ്പോൾ സർക്കാർ സഹായത്തോെട കയർഫെഡ് ആഭ്യന്തര വിപണിയിൽനിന്ന് പരമാവധി ചകിരി സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് സംഘങ്ങൾക്ക് നൽകാൻ നടപടി സ്വീകരിച്ചു. മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്തുകളിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിന് 120 കോടി രൂപയുടെ കരാറാണ് സ്വീകരിച്ചത്. ഇതിൽ ഭൂരിഭാഗം ഓർഡറുകളും വിതരണം ചെയ്തുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് ജോഷി എബ്രഹാം, എക്സിക്യൂട്ടിവ് അംഗങ്ങളായ എസ്.എൽ. സജികുമാർ, വി.എസ്. മണി എന്നിവരും പങ്കെടുത്തു. കെ.സി.ബി.സി ബഹുജന കൺെവൻഷൻ 23ന് ചെങ്ങന്നൂരിൽ ആലപ്പുഴ: സർക്കാറിെൻറ ജനവിരുദ്ധ മദ്യനയത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വിശാല സഖ്യത്തിെൻറ നേതൃത്വത്തിൽ 23ന് ചെങ്ങന്നൂരിൽ ബഹുജന കൺെവൻഷൻ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് ചെങ്ങന്നൂർ വൈ.എം.സി.എ ഹാളിൽ നടക്കുന്ന കൺെവൻഷനിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗത്തുനിന്നുള്ള പ്രവർത്തകർ പങ്കെടുക്കും. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ ചെയർമാൻ ബിഷപ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ, സി.ബി.സി.ഐ ഉപാധ്യക്ഷൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, മലങ്കര സിറിയൻ ക്നാനായ സഭ തലവൻ കുര്യാക്കോസ് മാർ േസവേറിയോസ് തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ ജനറൽ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, വിശാഖ സഖ്യം ജനറൽ കൺവീനർ പ്രസാദ് കുരുവിള, ഫാ. തോമസ് താന്നിയത്ത്, തോമസുകുട്ടി മണക്കുന്നേൽ എന്നിവർ പങ്കെടുത്തു. സർക്കാർ മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നു -കെ.സി.ബി.സി ആലപ്പുഴ: മദ്യവർജനം പറഞ്ഞ് അധികാരത്തിലേറിയവർ മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ ജനറൽ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ. പൂട്ടിയ ബാറുകൾ തുറന്നത് അതിെൻറ തെളിവാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ കെ.സി.ബി.സി നടത്തുന്ന കൺെവൻഷനിൽ തങ്ങൾ ഈ നിലപാട് വ്യക്തമാക്കും. ഈ നിലപാടുകൾ ഉപതെരഞ്ഞെടുപ്പുഫലത്തെ തീർച്ചയായും ബാധിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യം നൽകാൻ കെ.സി.ബി.സി ആഗ്രഹിക്കുന്നില്ല. സർക്കാറിെൻറ ചില കടുംപിടിത്തങ്ങളെ കെ.സി.ബി.സി പ്രോത്സാഹിപ്പിക്കില്ല. സർക്കാറുമായി വിഷയം ചർച്ചചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടും വകുപ്പുമന്ത്രി ഒളിച്ചുകളി നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.