ഞായറാഴ്ച നാട് രംഗത്തിറങ്ങും കായംകുളം: മകെൻറ ജീവൻ നിലനിർത്താൻ വൃക്കകളിലൊന്ന് നൽകാൻ തയാറായ മാതാവിന് മുന്നിൽ ചികിത്സ െചലവ് തടസ്സമാകുന്നു. കീരിക്കാട് തെക്ക് വയലിൽ പീടികയിൽ വിജയകുമാറിെൻറ മകൻ ദേവനാരായണനാണ് (13) സുമനസ്സുകളുടെ സഹായം തേടുന്നത്. വൃക്ക നൽകാൻ മാതാവ് അജിത തയാറാണ്. എന്നാൽ, ചികിത്സക്കുള്ള പണം കൈവശമില്ല. ഇപ്പോൾ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നര്. ഇതുവരെയുള്ള ചികിത്സയിലൂടെ വീട്ടുകാരുടെ സമ്പാദ്യമെല്ലാം തീർന്നു. ഇനിയും ഡയാലിസിസ് തുടരാൻ കഴിയില്ല. അടിയന്തര സ്വഭാവത്തിൽ വൃക്ക മാറ്റിവെക്കണം. ഇതിന് അമ്മയെയും മകനെയും എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. പണം കണ്ടെത്താൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴ്ച നാട് കൈകോർക്കും. രാവിലെ ഏഴ് മുതൽ 11 ടീമായി തിരിഞ്ഞ് ഇവർ ഒാരോ വീടും കയറും. കൗൺസിലർ കരുവിൽ നിസാർ ചെയർമാനും കെ. ശിവപ്രസാദ് കൺവീനറുമായ സമിതിയാണ് നേതൃത്വം നൽകുന്നത്. അജിത, സമിതി ചെയർമാൻ, ട്രഷറർ എന്നിവരുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് കായംകുളം ശാഖയിൽ ജോയൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 40636101040485. ഐ.എഫ്.എസ് കോഡ്: KLGB0040636. ഫോൺ: 9995713822, 8089937977, 9497676854, 8547302650.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.