ആലുവ ലക്ഷ്മി ഹോസ്പിറ്റലില്‍ ന്യൂറോഹാബ് പ്രവര്‍ത്തനം ആരംഭിച്ചു

െകാച്ചി: കുട്ടികളിലെ വൈകല്യങ്ങള്‍ നേരേത്ത കണ്ടെത്താന്‍ സഹായകമായ ന്യൂറോഹാബ് ആലുവ ലക്ഷ്മി ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈകല്യങ്ങള്‍ ശൈശവത്തില്‍ത്തന്നെ കണ്ടെത്തി പരിഹരിക്കാനാകുന്ന ഏര്‍ലി ഡിറ്റക്ഷന്‍ ആൻഡ് ഇൻറര്‍വെന്‍ഷന്‍ (റീഹാബിലിറ്റേഷന്‍) ക്ലിനിക്കി​െൻറ പ്രവർത്തനം ഡെവലപ്‌മ​െൻറല്‍ പീഡിയാട്രിക്‌സ് വിഭാഗത്തിന് കീഴില്‍ ഡോ. തോമസ് എബ്രഹാമി​െൻറ നേതൃത്വത്തിലാണ് നടക്കുന്നത്. ചലന സംബന്ധമായുണ്ടാകുന്ന കുഴപ്പങ്ങള്‍, സംസാരം, ആശയ വിനിമയ തകരാറുകള്‍, പഠന വൈകല്യം, ബുദ്ധി, എ.ഡി.എച്ച്.ഡി, ഓട്ടിസം, പെരുമാറ്റ പ്രശ്‌നങ്ങള്‍ തുടങ്ങി കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഇൗ സംവിധാനത്തിലൂടെ നേരേത്തതന്നെ കണ്ടെത്തി ചികിത്സിക്കാനാകുമെന്ന് ഡോ. തോമസ് എബ്രഹാം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഏര്‍ലി ഇൻറര്‍വെന്‍ഷനിസ്റ്റ്, മള്‍ട്ടി റീഹാബിലിറ്റേഷന്‍ സ്‌പെഷലിസ്റ്റ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പത്തോളജിസ്റ്റ്, റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനവും ഇതോടൊപ്പമുണ്ട്. കൊച്ചി ദിവാന്‍ റോഡിലെയും തൃപ്പൂണിത്തുറയിെലയും ആശുപത്രികളിൽ തൽക്കാലം ഇൗ സേവനം ലഭ്യമല്ല. ലക്ഷ്മി ഹോസ്പിറ്റല്‍ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. കെ.കെ.ആര്‍. വാര്യരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.