വാട്​സ്​ആപ്പ്​​ ഹർത്താൽ: മുൻകൂർ ജാമ്യം തേടി എട്ടുപേർ ഹൈകോടതിയിൽ

കൊച്ചി: വാട്സ്ആപ്പ് പ്രചാരണത്തിലൂെട നടത്തിയ ഹർത്താലിനെ തുടർന്ന് ഉണ്ടായ അക്രമസംഭവങ്ങളിൽ പ്രതികളായ എട്ടുപേർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ. പാലക്കാട് പുതുനഗരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നുമുതൽ എട്ടുവരെ പ്രതികളായ മുഹമ്മദ് അൻസാരി, സുൽഫിക്കർ അലി, ഫിറോസ് ഖാൻ, സിക്കന്ദർ ബാഷ, ഖാജ ഹുസൈൻ, നജിമുദ്ദീൻ, സിറാജുദ്ദീൻ, മുഹമ്മദലി എന്നിവരാണ് മുൻകൂർ ജാമ്യ ഹരജി നൽകിയിരിക്കുന്നത്. ഇൗ മാസം 16ലെ സ്വയംപ്രഖ്യാപിത ഹർത്താലി​െൻറ ഭാഗമായി രാവിലെ 11.15ഒാടെ തിരിച്ചറിയാവുന്ന 750ഒാളം പേർക്കൊപ്പം പുതുനഗരം കവലയിൽ ഗതാഗത തടസ്സമുണ്ടാക്കുകയും ബി.ജെ.പിയുടെ കൊടി നശിപ്പിക്കാൻ ശ്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തുവെന്നാണ് ഇവർക്കെതിരായ കേസ്. പൊലീസിനെ ആക്രമിച്ചതിനാണ് ജാമ്യമില്ല വകുപ്പ് ചേർത്ത് കേസെടുത്തത്. നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അന്യായമായി സംഘം ചേരൽ, കലാപമുണ്ടാക്കാനും മതസ്പർധയുണ്ടാക്കാനും ശ്രമിക്കൽ, പൊതു പ്രവർത്തകരുടെ കർത്തവ്യം തടയുകയും ആക്രമിക്കുകയും ചെയ്യൽ, പൊതുനിരത്തിൽ തടസ്സമുണ്ടാക്കൽ, അന്യായമായി റോഡിൽ തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കശ്മീരിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് ഹരജിയിൽ പറയുന്നു. കുറ്റപത്രത്തിൽ ആേരാപിക്കുന്ന പൊലീസിനെ ആക്രമിക്കൽ എന്ന സംഭവം ഉണ്ടായിട്ടില്ല. നിയമവിരുദ്ധമായി സംഘംചേർന്നുവെന്ന ആരോപണം ശരിയല്ല. രാഷ്ട്രീയ വൈരാഗ്യത്തി​െൻറ പേരിൽ നിരപരാധികളായ തങ്ങളെ കേസിൽ അനാവശ്യമായി ഉൾപ്പെടുത്തിയിരിക്കുകയാെണന്നും ഹരജിയിൽ ഇവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.