പഞ്ചായത്തിൽനിന്ന്​ ഒാൺലൈനായി സർട്ടിഫിക്കറ്റുകൾ ഒരുവർഷത്തിനകം ^മന്ത്രി കെ.ടി. ജലീൽ

പഞ്ചായത്തിൽനിന്ന് ഒാൺലൈനായി സർട്ടിഫിക്കറ്റുകൾ ഒരുവർഷത്തിനകം -മന്ത്രി കെ.ടി. ജലീൽ മാരാരിക്കുളം: പഞ്ചായത്തിൽനിന്ന് ലഭിക്കേണ്ട എല്ലാ സർട്ടിഫിക്കറ്റുകളും ഓൺലൈൻ ആയി ലഭിക്കാൻ നടപടി ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തി​െൻറ ഐ.എസ്.ഒ പ്രഖ്യാപനവും പിന്നാക്ക വികസന കോർപറേഷനിൽനിന്ന് കുടുംബശ്രീക്ക് ലഭിച്ച രണ്ട് കോടിയുടെ വായ്പ വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ ആവശ്യങ്ങൾക്ക് അപേക്ഷ നൽകാൻ പഞ്ചായത്തിൽ കയറിയിറങ്ങണ്ട സാഹചര്യം ഒഴിവാക്കും. സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനുള്ള സോഫ്റ്റ്വെയർ തയാറാക്കുകയാണ്. കെട്ടിട പെർമിറ്റിനും ഇത്തരത്തിൽ അപേക്ഷിക്കാം. കോഴിക്കോട് കോർപറേഷനിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. കുടുംബശ്രീ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും ഓരോ സൂപ്പർമാർക്കറ്റ് നിലവിൽ വരും. ജനകീയാസൂത്രണ നാളുകൾ മുതൽതന്നെ കഞ്ഞിക്കുഴി മാതൃകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. മെറിറ്റ് അവാർഡ് വിതരണവും നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. കലക്ടർ ടി.വി. അനുപമ മുഖ്യാതിഥിയായി. പ്രഭ മധു, ഒ. മീനകുമാരിയമ്മ, ആർ. വിജയകുമാരി, പി. ലളിത, വി. പ്രസന്നൻ, ലജി തിലകൻ, പി. അക്ബർ, എൻ.കെ. നടേശൻ, ടി. രാജീവ്, എം.ജി. തിലകൻ, എം. സന്തോഷ്‌ കുമാർ, കെ.എൻ. കാർത്തികേയൻ, വി. ഉത്തമൻ, ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് എം.ജി. രാജു സ്വാഗതവും സെക്രട്ടറി ബി.എൻ. അംബീഷൻ നന്ദിയും പറഞ്ഞു. അരൂരിൽ ജപ്പാൻ കുടിവെള്ള വിതരണം നിലച്ചിട്ട് അഞ്ച് ദിവസം; ജനം നെട്ടോട്ടത്തിൽ അരൂർ: ജലക്ഷാമം നേരിടാൻ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ഒരിടത്തും വെള്ളം എത്തിയില്ല. അരൂർ, എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തുകളുടെ തീരമേഖലകളിലാണ് ഈ അവസ്ഥ. ഇവിടെ ജപ്പാൻ കുടിവെള്ള വിതരണം നിലച്ചിട്ട് അഞ്ച് ദിവസമായി. മറവൻതുരുത്തിൽ സ്ഥാപിച്ച ജി.ആർ.പി പൈപ്പ് മാറ്റി പകരം എം.എസ് ൈപപ്പുകൾ സ്ഥാപിക്കുന്നതി​െൻറ ഭാഗമായാണ് ശുദ്ധജല വിതരണം നിലച്ചത്. ജലവിതരണം പുനരാരംഭിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ജോലി പൂർണമായും തീരാൻ സാധ്യതയില്ല. ജലവിതരണം മുടങ്ങുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ പല വീട്ടുകാരും ടാങ്കുകൾ വാങ്ങി വെള്ളം സംഭരിച്ചിരുന്നു. വളരെ ചുരുക്കം വീട്ടുകാർക്ക് മാത്രമെ ജലം സംഭരിക്കാൻ കഴിഞ്ഞുള്ളൂ. പല പഞ്ചായത്ത് വാർഡുകളിലും ടാങ്കർലോറികളിൽ വെള്ളം കൊണ്ടുവന്ന് വിൽപന നടത്തുന്നുണ്ട്. ജപ്പാൻ ജലവിതരണം ഇപ്പോഴും കാര്യക്ഷമമാക്കാൻ ജല അതോറിറ്റിക്ക് കഴിയുന്നില്ല. വേനൽ കടുത്തതോടെ നല്ല വെള്ളം ലഭിച്ചിരുന്ന കിണറുകളും വറ്റിവരണ്ടു. വരൾച്ചമൂലം കുഴൽക്കിണറുകളിൽനിന്നുള്ള വെള്ളവും ലഭിക്കുന്നില്ല. പലവീട്ടുകാരും കുഴൽക്കിണറുകളിലെ പൈപ്പുകൾ ഊരി വീണ്ടും ആഴത്തിൽ താഴ്ത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.