മാലിന്യം വലിച്ചെറിയൽ; കാമ്പയിനുമായി യങ് വൈബ്സ്

കൊച്ചി: മാലിന്യം നിരത്തുകളില്‍ വലിച്ചെറിയുന്ന സംസ്കാരത്തിനെതിരെ ബോധവത്കരണ കാമ്പയിനുമായി സംരംഭക കൂട്ടായ്മയായ യങ് വൈബ്സ്. ഞായറാഴ്ച െവെകീട്ട് നാലിന് ഫോര്‍ട്ട്കൊച്ചി ബീച്ചിലും പരിസരപ്രദേശങ്ങളിലുമാണ് പരിപാടി നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. റേഡിയോ ജോക്കി ജോസഫ് അന്നക്കുട്ടി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യും. നിരവധി ചവറ്റുവീപ്പകളും സൂചന ബോര്‍ഡുകളും പലയിടത്തും ഉണ്ടെങ്കിലും അതെല്ലാം ഒഴിഞ്ഞുകിടക്കുകയും അതി​െൻറ പരിസരങ്ങളില്‍ മാലിന്യം നിറയുകയുമാണ്. അതില്‍നിന്ന് ആളുകളെ മാറ്റിചിന്തിപ്പിക്കുക എന്നതാണ് കാമ്പയിന്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡൻറ് ടി.കെ. ലുക്മാന്‍ പറഞ്ഞു. കണ്‍വീനര്‍ ജിനാഫ് ലത്തീഫ്, സെക്രട്ടറി മുഹമ്മദ് തസ്ഫീക്ക് തുടങ്ങിയവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.