വരാപ്പുഴ കസ്റ്റഡിമരണം രാഷ്ട്രീയ ഗൂഢാലോചന -പി.പി. തങ്കച്ചൻ യു.ഡി.എഫ് ഉപവാസ സമരം 23ന് കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചൻ. സംഭവത്തിൽ ഉത്തരവാദികളായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും പിടികൂടണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതില്‍ നടപടി ഉണ്ടാകാത്തപക്ഷം 23ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് ഉപവാസ സമരം നടത്തും. എറണാകുളം മറൈന്‍ഡ്രൈവില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന 24 മണിക്കൂര്‍ ഉപവാസ സമരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ നടക്കുന്ന സമാപന സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സംഭവം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും മൂന്ന് പൊലീസുകാരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നതൊന്നിലും നടപടി ഉണ്ടാകാത്തപക്ഷം നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് ഇല്ലാതാക്കാന്‍ ആഭ്യന്തര വകുപ്പും സി.പി.എം ജില്ല നേതൃത്വവും ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ശ്രീജിത്തിെൻറ സഹോദരനെകൊണ്ട് മൊഴിമാറ്റി പറയിക്കാന്‍ ശ്രമിച്ചത് ഇതിന് ഉദാഹരണമാണ്. കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിെല നിലപാടാണ് ഡി.ജി.പിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ആർ.ടി.എഫ് രൂപവത്കരിച്ചത് ആരുടെ അറിവോടെയാണെന്നും കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ അവധിയിലായിരുന്ന വരാപ്പുഴ എസ്.ഐ ദീപക് എങ്ങനെ മര്‍ദിച്ചെന്നും 24മണിക്കൂര്‍ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ശ്രീജിത്തിനെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കാത്തതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. സർക്കാർ വാർഷികദിനത്തിൽ പ്രതിഷേധ പരിപാടികളുമായി യു.ഡി.എഫ് കൊച്ചി: എൽ.ഡി.എഫ് സര്‍ക്കാറിെൻറ രണ്ടാം വാര്‍ഷികദിനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചൻ. മേയ് 18ന് രാവിലെ 10ന് എല്ലാ നിയോജക മണ്ഡലങ്ങളിലെയും പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധ പരിപാടി. രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയ സര്‍ക്കാര്‍ വാര്‍ഷികത്തിന് മുടക്കുന്നത് കോടികളാണ്. സാമ്പത്തികവര്ഷത്തിെൻറ ആദ്യം ട്രഷറികള്‍ അടച്ചിടുന്ന സംഭവം കേരളത്തില്‍ ആദ്യമാണ്. ഇതിനെതിരെ യു.ഡി.എഫിെൻറ നേതൃത്വത്തില്‍ കുറ്റപത്രം തയാറാക്കി 18ന് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ അവതരിപ്പിക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിെൻറ വിജയത്തെ ഭയന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തെരഞ്ഞെടുപ്പ് ബോധപൂര്‍വം നീട്ടിക്കൊണ്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.