എം.ജി വാഴ്​സിറ്റി വാർത്തകൾ

അപേക്ഷതീയതി മൂന്നാം സെമസ്റ്റർ എം.എസ്സി ബയോമെഡിക്കൽ ഇൻസ്ട്രുമെേൻറഷൻ (പുതിയ സ്കീം 2016 അഡ്മിഷൻ റഗുലർ), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെേൻറഷൻ (പഴയ സ്കീം, 2014- 2015 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ േമയ് 15ന് ആരംഭിക്കും. ഏപ്രിൽ 23 വരെയും 50രൂപ പിഴയോടെ 24വരെയും അപേക്ഷ സ്വീകരിക്കും. മൂന്നാം സെമസ്റ്റർ എം.സി.എ (അഫിലിയേറ്റഡ് കോളജുകളും സി.പി.എ.എസും റഗുലർ/സപ്ലിമ​െൻററി/ലാറ്ററൽ എൻട്രി) പരീക്ഷകൾ േമയ് 30ന് ആരംഭിക്കും. അപേക്ഷ ഏപ്രിൽ 24 വരെയും 50രൂപ പിഴയോടെ 25വരെയും 500രൂപ സൂപ്പർ ഫൈനോടെ 27വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 150രൂപയും വീണ്ടും എഴുതുന്നവർ പേപ്പർ ഒന്നിന് 30രൂപ വീതവും (പരമാവധി 150 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിനൊപ്പം അടക്കണം. ലാബ് പരീക്ഷകൾ വീണ്ടും എഴുതുന്നവർ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. ഓഫ് കാമ്പസ് പരീക്ഷകേന്ദ്രങ്ങൾ 2018 േമയിൽ നടത്തുന്ന ഓഫ് കാമ്പസ് പരീക്ഷകൾക്ക് മങ്കൊമ്പ് എസ്.എൻ. കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, പയ്യപ്പാടി കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കെടാമംഗലം ശ്രീനരായണ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവ പരീക്ഷകേന്ദ്രങ്ങളായി അനുവദിച്ചു. ബി.ടെക് പരീക്ഷ 2018 േമയ്/ ജൂൺ മാസങ്ങളിൽ നടത്തുന്ന എട്ടാം സെമസ്റ്റർ ബി.ടെക് (പുതിയ സ്കീം റഗുലർ/ സപ്ലിമ​െൻററി) പരീക്ഷയിലെ ഇലക്ടീവ് വിഷയമായ സ്ട്രക്ചറൽ ഡയനാമിക്സ് ആൻഡ് സ്റ്റബിലിറ്റി അനാലിസിസ് (സി.ഫ്.ഇ) പരീക്ഷ േമയ് 16ന് രാവിലെ 9.30മുതൽ 12.30വരെ നടത്തും. പരീക്ഷഫലം 2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ (റഗുലർ/സപ്ലിമെൻ്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും േമയ് മൂന്നുവരെ അപേക്ഷിക്കാം. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മ​െൻറ് സ്റ്റഡീസിൽ 2017 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മ​െൻറ് സ്റ്റഡീസ് (സി.ബി.സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2018 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എഡ് സ്പെഷൽ എജുക്കേഷൻ - ലേണിങ് ഡിസെബിലിറ്റി (റഗുലർ/ഇംപ്രൂവ്മ​െൻറ്) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും േമയ് രണ്ടുവരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ സിറിയക് (ഇംപൂവ്മ​െൻറ്/സപ്ലിമ​െൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും േമയ് മൂന്നുവരെ അപേക്ഷിക്കാം. ആഗോള ജൈവസംഗമം: കാർഷിക-പരിസ്ഥിതി ചലച്ചിത്രമേളക്ക് രജിസ്റ്റർ ചെയ്യാം കോട്ടയം: എം.ജി സർവകലാശാല ഏപ്രിൽ 21മുതൽ കോട്ടയം സി.എം.എസ് കോളജിൽ സംഘടിപ്പിക്കുന്ന ആഗോള ജൈവസംഗമത്തി​െൻറ ഭാഗമായ കാർഷിക, പരിസ്ഥിതി ചലച്ചിത്രമേളയിൽ പ്രതിനിധിയായി പങ്കെടുക്കാൻ 9946704322, 9947576344 എന്നീ നമ്പറുകളിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. കേരള ചലച്ചിത്ര അക്കാദമി, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ ടെക്നോളജി, കോട്ടയത്തെ സാംസ്കാരിക സംഘടനയായ ആത്മ എന്നിവയുടെ സഹകരണത്തോടെ ചലച്ചിത്രമേള സി.എം.എസ് കോളജിലെ ജി. അരവിന്ദൻ കുലത്തിലാണ് (ജോസഫൈൻ ഹാൾ) നടക്കുക. കൃഷി, പരിസ്ഥിതി, കലാവസ്ഥ, ജൈവജീവന രീതികൾ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള ഫീച്ചർ, ഡോക്യുമ​െൻററി സിനിമകൾ പ്രദർശിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പങ്കെടുക്കുന്ന ഓപൺ ഹൗസ് ചർച്ചകളും സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 10ന് മേളയുടെ ഉദ്ഘാടനം നടൻ േപ്രം പ്രകാശ് നിവേഹിക്കും. സിനിമ സംവിധായകരായ ജോഷി മാത്യു, എബ്രിഡ് ഷൈൻ എന്നിവർ പങ്കെടുക്കും. പ്രോ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.