ആലപ്പുഴ: സംസ്ഥാന സർക്കാറിെൻറ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലതല ക്ക് ഒരുക്കം തുടങ്ങി. മേയ് ഏഴുമുതൽ 13 വരെ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് പ്രദർശന വിപണന മേള. നവകേരള മിഷന് മേളയിൽ പ്രമുഖസ്ഥാനമുണ്ടാകും. ഹരിതകേരളം, ലൈഫ്, ആർദ്രം, വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ നാല് മിഷെൻറ നേട്ടങ്ങളുടെ നേർചിത്രങ്ങളും അനുഭവസാക്ഷ്യവും പങ്കുവെക്കുന്നതാകും മേള. ഓരോ വകുപ്പിെൻറയും ശക്തി വിളിച്ചോതുംവിധത്തിലുള്ള സജീവമായ ഒന്നായി മേളയെ മാറ്റണമെന്ന് കലക്ടർ ടി.വി. അനുപമ നിർദേശിച്ചു. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട് വിവരസാങ്കേതിക വിദ്യയെ എത്രത്തോളം ഉപയോഗിക്കാമെന്നത് സംബന്ധിച്ച പ്രദർശനമാകും മേളയിൽ എൻ.ഐ.സി, ജില്ല ഇ-ഗവേണൻസ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ ഒരുക്കുക. പഞ്ചായത്ത് വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവർ ജനങ്ങൾക്ക് നൽകുന്ന ഇ-സേവനങ്ങൾ സംബന്ധിച്ച ചിത്രീകരണവും പരിചയപ്പെടുത്തലുകളും ഉണ്ടാകും. കുടുംബശ്രീയുടെ 40 സ്റ്റാളുകളാണ് മേളയിലുണ്ടാകുക. ഇതിൽ ഫുഡ് കോർട്ടുകളും ഉൾപ്പെടും. ബാക്കി 60 സ്റ്റാളിലാണ് വിവിധ സർക്കാർ വകുപ്പുകളുടെ പ്രദർശനം. കൺസ്യൂമർ ഫെഡിെൻറ സ്കൂൾ യൂനിഫോം മേളപോലെ ഉള്ളവയും മേളയുടെ പ്രത്യേകതയാകും. മെഡിക്കൽ കോളജും പ്രത്യേക സ്റ്റാൾ സജ്ജമാക്കും. നവോദയ വിദ്യാലയ പരീക്ഷ നാളെ; പ്രവേശന കാർഡ് എടുക്കണം ആലപ്പുഴ: അടുത്ത അധ്യയനവർഷത്തിൽ ആറാം ക്ലാസിലേക്കുള്ള നവോദയ വിദ്യാലയ പ്രവേശന പരീക്ഷയുടെ നടത്തിപ്പിന് ഒരുക്കം പൂർത്തിയായി. ഓൺലൈനായി അപേക്ഷിച്ച പരീക്ഷാർഥികൾ അടുത്തുള്ള പൊതുസേവന കേന്ദ്രത്തിൽനിന്നോ നവോദയ വിദ്യാലയ ഓഫിസിൽനിന്നോ അഡ്മിറ്റ് കാർഡ് കൈപ്പറ്റണം. ഓഫ്ലൈനായി അപേക്ഷിച്ചവർക്ക് മേൽപറഞ്ഞ സെൻററുകൾക്കുപുറെമ നവോദയ വിദ്യാലയ വെബ്സൈറ്റിൽനിന്ന് (www.nszq.org) അഡ്മിഷൻ കാർഡുകൾ ലഭിക്കും. അഡ്മിറ്റ് കാർഡിൽ ഏതെങ്കിലും തരത്തിെല തിരുത്തലുകൾ കാണപ്പെട്ടാൽ ഓൺലൈനായി അപേക്ഷിച്ച പ്രിൻറൗട്ടും സർട്ടിഫിക്കറ്റും സഹിതം നവോദയ പ്രിൻസിപ്പലിനെ സമീപിക്കണം. ചെന്നിത്തല നവോദയ വിദ്യാലയത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലുവരെ സഹായകേന്ദ്രം പ്രവർത്തിക്കും. ഫോൺ: 9495119952, 9425563110, 9436998029. ജാഥകൾക്ക് സ്വീകരണം ആലപ്പുഴ: സി.പി.ഐ പാർട്ടി കോൺഗ്രസിെൻറ ഭാഗമായ പതാക-ദീപശിഖ ജാഥകൾക്ക് സ്വീകരണം നൽകാൻ മണ്ഡലം സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി. പുരുഷോത്തമൻ, മന്ത്രി പി. തിലോത്തമൻ, ജോയിക്കുട്ടി ജോസ്, പി.വി. സത്യനേശൻ, എൻ. രവീന്ദ്രൻ, കെ.എസ്. രവി എന്നിവർ സംസാരിച്ചു. പതാക ജാഥക്ക് 24ന് വൈകീട്ട് മൂന്നിന് ചെങ്ങന്നൂരിൽ സ്വീകരണം നൽകും. രാവിലെ എട്ടിന് വയലാറില്‍നിന്ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.