ഇ^പോസ്​ മെഷീനും വാതിൽപ്പടി വിതരണവും; റേഷൻ കടകൾക്ക് പുതുമുഖം

ഇ-പോസ് മെഷീനും വാതിൽപ്പടി വിതരണവും; റേഷൻ കടകൾക്ക് പുതുമുഖം ആലപ്പുഴ: റേഷൻ കടകൾക്ക് പുതിയ മുഖം നൽകിയ ഇ-പോസ് പദ്ധതിക്ക് ജില്ലയിൽ വിജയകരമായ തുടക്കം. ഇതുവരെ ജില്ലയിൽ 90,000 കാർഡുടമകൾ പുതിയ സംവിധാനം ഉപയോഗപ്പെടുത്തി റേഷൻ വാങ്ങി. ജില്ലയിലെ 1253 റേഷൻകടയിലും ഇ-പോസ് പദ്ധതി വഴിയുള്ള പൊതുവിതരണ സംരംഭത്തിന് തുടക്കംകുറിച്ചു. റേഷൻ സമ്പ്രദായം സുതാര്യമായും പൂർണമായും നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രി പി. തിലോത്തമ​െൻറ നേതൃത്വത്തിെല ഭക്ഷ്യവകുപ്പ് പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രകാരം റേഷൻ വിതരണം ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് മെഷീൻ വഴിയായി. 2013ലെ ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമാണ് പദ്ധതി നടപ്പാക്കിയത്. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് കഴിഞ്ഞ ഏപ്രിൽ ആദ്യവാരം മുതൽ പദ്ധതി കേരളത്തിലാകമാനം നടപ്പാക്കിയത്. കേരളത്തിലെ വിവിധ ജില്ലകളിലായി 14 താലൂക്കിലാണ് പരീക്ഷണാടിസ്ഥാനത്തിൽ മെഷീൻ ആദ്യം നൽകിയത്. ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ ടൗൺ പക്കേജിൽപ്പെടുന്ന 37 റേഷൻ കടയിലാണ് പരീക്ഷണ പ്രവർത്തനത്തിന് തെരഞ്ഞെടുത്തത്. ഇത് വിജയമായതോടെ ബാക്കിയിടങ്ങളിലും നടപ്പാക്കുകയായിരുന്നു. ഇ-പോസ് സംവിധാനം ഇന്ത്യയിൽ ആദ്യമായി വിജയകരമായി നടപ്പാക്കിയ നാഷനൽ ഇൻഫോമാറ്റിക് സ​െൻറർ ആന്ധ്രഘടകമാണ് കേരളത്തിലും മെഷീനുകൾ എത്തിക്കുന്നത്. ഒരുമെഷീൻ നിർമിക്കാൻ 50,000 രൂപയോളം ചെലവാകും. സിം കാർഡ് ഉപയോഗിച്ചാണ് മെഷീ​െൻറ പ്രവർത്തനം. രണ്ട് സിം ഉപയോഗിക്കാവുന്ന മെഷീനിൽ ഒരു സിം ബി.എസ്.എൻ.എല്ലും മറ്റൊരു സിം റേഷൻകട നടത്തിപ്പുകാരനും തെരഞ്ഞെടുക്കാവുന്നതും ആണ്. മെഷീൻ ഓൺ ആക്കുന്ന സമയം മുതൽ റേഷൻകടയിൽനിന്നുള്ള സിഗ്നൽ, ലൊക്കേഷൻ സഹിതം സംസ്ഥാന സിവിൽ സപ്ലൈസ് കേന്ദ്രമായ കമീഷണർ ഓഫ് സിവിൽ സപ്ലൈ ഓഫിസിൽ ലഭിക്കും. റേഷൻ കട നടത്തിപ്പുകാര​െൻറ വിരൽ തൊടുന്നതോടെ മെഷീൻ പ്രവർത്തനം തുടങ്ങും. മെഷീൻ പ്രവർത്തനക്ഷമമാക്കുന്ന സമയമാണ് റേഷൻ കടകൾ തുറന്നുപ്രവർത്തിക്കുന്ന സമയമായി കണക്കുകൂട്ടുന്നത്. ഇതുവഴി റേഷൻകടകളുടെ പ്രവർത്തനസമയം ക്രമീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിൽ സ്വകാര്യ ഇടനിലക്കാരെ പൂർണമായും ഒഴിവാക്കുന്ന വാതിൽപ്പടി വിതരണപദ്ധതിയും സർക്കാർ ഇതോടൊപ്പം നടപ്പാക്കി. പദ്ധതി പ്രകാരം എഫ്.സി.ഐയിൽനിന്ന് സാധനങ്ങൾ ജില്ലതല താലൂക്കുതല സപ്ലൈകോ വഴി റേഷൻ കടകളിൽ നേരിട്ട് എത്തിക്കും. ഇടനിലക്കാരുടെ അഴിമതി ഒഴിവാക്കലും റേഷൻ കടകളിൽ സാധനങ്ങളുടെ കൃത്യതയും ഇത് ഉറപ്പാക്കും. ആദ്യഘട്ടത്തിൽ സോഫ്റ്റ്വെയറിന് നേരിട്ടുകൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ് ഇപ്പോൾ. ഏതാനും ദിവസങ്ങൾക്കകം ഈ പ്രശ്നങ്ങൾകൂടി പരിഹരിച്ച് പരിപാടി നൂറുശതമാനം വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ് അധികാരികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.