അമ്പലപ്പുഴ: കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ നെല്ല് സംഭരിക്കാത്തത് കര്‍ഷകരെ വലക്കുന്നു. വേനല്‍മഴ ആരംഭിച്ചതോടെ കൊയ്തുകൂട്ടിയ നെല്ല് നനഞ്ഞ് കിളിര്‍ക്കുമെന്നാണ് ആശങ്ക. അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിെല 500 ഏക്കറോളം വരുന്ന വെട്ടിക്കരി, പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരില്‍ 50 ഏക്കര്‍ വരുന്ന ഇളയിടത്തുരുത്ത്, 400 ഏക്കറോളമുള്ള നാലുപാടം, കനകാശേരി മുന്നൂറ്, പൂന്തുരം തെക്ക്, പൊന്നാകരി തുടങ്ങിയ പാടശേഖരങ്ങളിലെ നെല്ലാണ് കൊയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഭരിക്കാത്തത്. പുന്നപ്ര തെക്ക് കൃഷിഭവെൻറ കീഴിലാണ് വെട്ടിക്കരി പാടശേഖരം. മുന്നൂറോളം ചെറുകിട കര്‍ഷകരാണ് ഇവിടെ കൃഷിചെയ്യുന്നത്. മണിക്കൂറിന് 1750 രൂപ ചെലവില്‍ യന്ത്രങ്ങളിറക്കി ഒരാഴ്ചകൊണ്ടാണ് കൊയ്ത്ത് പൂര്‍ത്തിയാക്കിയത്. ഏക്കറിന് 25,000 മുതല്‍ 30,000 രൂപ വരെയാണ് കൃഷി ചെയ്യാന്‍ ചെലവായതെന്ന് കര്‍ഷകര്‍ പറയുന്നു. മറ്റുപാടശേഖരങ്ങളിലും കൊയ്തുകൂട്ടിയ നെല്ല് കര്‍ഷകര്‍ പുറംവരമ്പില്‍ എത്തിച്ചു. തുടർമഴ നെല്ലിെൻറ ഗുണമേന്മ നഷ്ടപ്പെടാന്‍ കാരണമാകും. ഇതിെൻറ പേരില്‍ അധിക കിഴിവ് നല്‍കി കര്‍ഷകര്‍ നെല്ല് നല്‍കേണ്ടി വരുമെന്ന ആശങ്കയുമുണ്ട്. നെല്ല് സംഭരിക്കാത്തതിന് പിന്നിൽ ചില മില്ലുടമകളാണെന്നും ഇവരുടെ തന്ത്രങ്ങളിൽ ഒരുപറ്റം ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. എന്നാൽ, ഇളയടംതുരുത്ത്, കനകാശേരി മുന്നൂറ്, പൂന്തുരം തെക്ക് പാടശേഖരങ്ങളിലെ നെല്ല് അടുത്തദിവസം സംഭരിച്ചുതുടങ്ങുമെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ സുരേഷ്‌കുമാര്‍ പറഞ്ഞു. പവര്‍ലിഫ്റ്റിങ് ചാമ്പ്യൻഷിപ് മണ്ണഞ്ചേരി: ജില്ല പവര്‍ലിഫ്റ്റിങ് ചാമ്പ്യൻഷിപ് ശനി, ഞായർ ദിവസങ്ങളിൽ മുഹമ്മ എ.ബി.വി.എച്ച്.എസ്.എസില്‍ നടക്കും. പുരുഷ-വനിത, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെയും തെരഞ്ഞെടുക്കും. ശനിയാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ മത്സരം ഉദ്ഘാടനം ചെയ്യും. പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ ജില്ല പ്രസിഡൻറ് കുര്യന്‍ ജയിംസ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡൻറ് പി.എസ്. ബാബു മുഖ്യാതിഥിയാകും. 22ന് വൈകീട്ട് നാലിന് സമാപന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് ജെ. ജയലാല്‍ സമ്മാനദാനം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.