ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിെൻറ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് വിൽപനയും ഉപയോഗവും വ്യാപകമാകുന്നു. പിടിക്കപ്പെടുന്നവരിൽ കൂടുതലും 18നും 25നും മധ്യേ പ്രായമുള്ള വിദ്യാർഥികളോ തൊഴിൽരഹിത യുവാക്കളോ ക്വട്ടേഷൻസംഘത്തിൽ പെട്ടവരോ ആണ്. കരുവാറ്റ, കുമാരപുരം, താമല്ലാക്കൽ, ഹരിപ്പാട്, ചിങ്ങോലി, മുതുകുളം, പള്ളിപ്പാട് തുടങ്ങിയ പ്രദേശങ്ങളിൽ പൊലീസും എക്സൈസും നടത്തിയ റെയ്ഡുകളിൽ നിരവധി പേരാണ് പിടിയിലായത്. ഹരിപ്പാട് പൊലീസ് കഴിഞ്ഞ മൂന്നുമാസത്തിനിെട 11 കേെസടുത്തതിൽ 13 പേരെ അറസ്റ്റ് ചെയ്തതായി സി.ഐ ടി. മനോജ് പറഞ്ഞു. രണ്ട് പുകയിലക്കേസുകളിൽ ഒരാളും അറസ്റ്റിലായി. കരുവാറ്റ പ്രദേശത്തുനിന്ന് കഴിഞ്ഞദിവസം രണ്ട് ക്വട്ടേഷൻ സംഘത്തെ ആയുധത്തോടെ പിടിച്ചപ്പോൾ ഇവരിൽനിന്ന് കഞ്ചാവും കണ്ടെത്തിയിരുന്നു. തമിഴ്നാടുമായി ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഹരിപ്പാട് എക്സൈസ് സർക്കിളിെൻറ കീഴിൽ കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് മൂന്നുമാസത്തിനിടെ 14 കേെസടുെത്തന്ന് സി.ഐ ഹരികുമാർ പറഞ്ഞു. ആറ് മോട്ടോർ ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് വിൽപന നടക്കുന്നത്. ലഹരിക്ക് അടിപ്പെടുത്താൻ ആദ്യം സൗജന്യമായി കഞ്ചാവുപൊതി നൽകുന്നത് ഇവരുടെ തന്ത്രമാണ്. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് ഒരുസ്ത്രീയുമുണ്ടെന്ന് സി.ഐ പറഞ്ഞു. വിവിധ പ്രദേശങ്ങളിലെ 15 യുവാക്കൾ ഇപ്പോൾ നിരീക്ഷണത്തിലാണ്. 100 ഗ്രാം, 50 ഗ്രാം വീതമുള്ള ചെറിയ പൊതികൾ വിദ്യാർഥികളിൽ കൈമാറിയാണ് വിൽപന. പുതിയ വിവരങ്ങളുമായി ബന്ധപ്പെട്ട് കേസന്വേഷണം ഉൗർജിതമായി നടക്കുന്നതായും എക്സൈസ് അധികൃതർ പറഞ്ഞു. യു.ഡി.എഫ്, ബി.ജെ.പി കള്ളപ്രചാരണമെന്ന് എൽ.ഡി.എഫ് ചെങ്ങന്നൂർ: യു.ഡി.എഫിെൻറയും ബി.ജെ.പിയുടെയും കള്ളപ്രചാരണം ജനം തിരിച്ചറിയുമെന്ന് എൽ.ഡി.എഫ് നേതാക്കൾ. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നശിപ്പിച്ചശേഷം ഉത്തരവാദിത്തം എൽ.ഡി.എഫിനുമേൽ ചുമത്തി രാഷ്ട്രീയ മുതലെടുപ്പിന് കോൺഗ്രസ് ശ്രമിക്കുകയാെണന്ന് ആരോപിച്ച് എൽ.ഡി.എഫ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി. ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമ്മൻ ആലുമ്മൂട്ടിൽ ഉദ്ഘാടനം ചെയ്തു. എബി ചാക്കോ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. വിശ്വംഭരപണിക്കർ, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എം.എച്ച്. റഷീദ്, പി.ആർ. പ്രദീപ്കുമാർ, സജൻ ശാമുവൽ, അനിൽകുമാർ, പി.ഡി. സുനീഷ് കുമാർ, എം.കെ. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.