പുതുക്കിയ പരീക്ഷാ തീയതി തിരുവനന്തപുരം: ഏപ്രില്‍ 23, 24-ന് നടത്താനിരുന്ന വിവിധ പരീക്ഷകളുടെ പുനഃക്രമീകരിച്ച തീയതി വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല. പരീക്ഷകൾ നാലാം സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട്-ടൈം റീസ്ട്രക്‌ചേര്‍ഡ് (2008 സ്‌കീം) സപ്ലിമെൻററി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 20-ന് ആരംഭിക്കും. പരീക്ഷക്ക് പിഴകൂടാതെ ഏപ്രില്‍ 27, 50 രൂപ പിഴയോടെ ഏപ്രില്‍ 30, 125 രൂപ പിഴയോടെ മേയ് രണ്ട് വരെ ഫീസടച്ച് അപേക്ഷിക്കാം. മേയില്‍ ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ ബി.കോം ആന്വല്‍ സ്‌കീം (എസ്.ഡി.ഇ ആൻഡ് ൈപ്രവറ്റ്) പാര്‍ട്ട് ഒന്ന്, രണ്ട് ആൻഡ് മൂന്ന് പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏപ്രില്‍ 27, 50 രൂപ പിഴയോടെ ഏപ്രില്‍ 30, 125 രൂപ പിഴയോടെ മേയ് രണ്ട് വരെയും ഓണ്‍ലൈനായി ഏപ്രില്‍ 20 മുതല്‍ അപേക്ഷിക്കാം. ഇംപ്രൂവ്മെൻറ് (ഒന്നാംവര്‍ഷം) പരീക്ഷ എഴുതുന്നവര്‍ ആദ്യം രണ്ടാംവര്‍ഷം രജിസ്റ്റര്‍ ചെയ്തശേഷം ഒന്നാംവര്‍ഷ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. െറഗുലര്‍, ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതുന്നവര്‍ ഓരോന്നിനും വെവ്വേറെ ചെലാന്‍ ഒടുക്കണം. മേയില്‍ ആരംഭിക്കുന്ന ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.കോം സപ്ലിമെൻററി (ത്രീമെയിന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) പരീക്ഷക്ക് ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കുന്നതിന് പിഴകൂടാതെ ഏപ്രില്‍ 20 മുതല്‍ 28 വരെ, 50 രൂപ പിഴയോടെ മേയ് മൂന്ന്, 125 രൂപ പിഴയോടെ മേയ് അഞ്ച് വരെ ഫീസടച്ച് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ വെബ്‌സൈറ്റില്‍ ചെയ്യണം. വിശദ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരീക്ഷാഫലം 2017 നവംബറില്‍ നടത്തിയ അഞ്ച്, ഏഴ് സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ (ബി.പി.എഡ്) പരീക്ഷകളുടെ ഫലം, 2017 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.കോം ഹോട്ടല്‍ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് പരീക്ഷയുടെ ഫലം, 2017 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരീക്ഷയുടെ ഫലം എന്നിവ വെബ്‌സൈറ്റില്‍. എല്ലാ സർവകലാശാല അറിയിപ്പുകളും വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.