കോതമംഗലം: കോഴിപ്പിള്ളി സര്‍വിസ് സഹകരണ ബാങ്കിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1135 വോട്ടുകൾ സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാര്‍ നീക്കം ചെയ്തു. ബാങ്ക് പരിധിക്ക് പുറത്തുനിന്ന് 3000ല്‍ പരം അംഗങ്ങളെ ചേര്‍ത്തത് ചോദ്യം ചെയ്ത് സഹകരണ മുന്നണി നൽകിയ പരാതിയെ തുടർന്നാണ് നടപടി. സംഘത്തിെൻറ പ്രവര്‍ത്തന പരിധിക്ക് പുറത്ത് വിവിധ പഞ്ചായത്തുകളില്‍നിന്നായാണ് ഇത്രയും വോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്. 800ല്‍പരം വോട്ടുകള്‍ ഇങ്ങനെ വിവിധ പഞ്ചായത്തുകളില്‍നിന്നുള്ളതാണ്. ബാങ്കിെൻറ പ്രവര്‍ത്തന പരിധിക്കപ്പുറത്ത് വാരപ്പെട്ടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്ന് 470, കോതമംഗലം മുനിസിപ്പാലിറ്റി 170, പല്ലാരിമംഗലം 120, കോട്ടപ്പടി 14, പിണ്ടിമന 19, എന്നിങ്ങനെ വോട്ടുകൾ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ, നൂറുകണക്കിന് വോട്ടുകള്‍ ഏത് പ്രദേശമാണെന്ന് തിരിച്ചറിയാത്തവയും ഉണ്ട്. ഹൈകോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അവശേഷിക്കുന്ന വോട്ടുകള്‍ പ്രത്യേക പെട്ടിയിൽ നിക്ഷേപിക്കണമെന്ന നിർദേശവും കോടതി നൽകി. പ്രതിഷേധ റാലി കോതമംഗലം: കെ.എസ്.കെ.ടി.യു ഏരിയ വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഠ്്വ സംഭവത്തിൽ പ്രതിഷേധ റാലിയും യോഗവും നടന്നു. എ.കെ.ജി സെൻററിന് മുന്നിൽനിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. പ്രതിഷേധ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ജയകുമാർ, പഞ്ചായത്ത് അംഗം താഹിറ സുധീർ, രാധ മോഹൻ, സുധ പദ്മജൻ, ലിസി വർഗീസ്, ബേബി മോൾ എന്നിവർ സംസാരിച്ചു. 'ജീവനം' ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു കോതമംഗലം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിെൻറയും നെല്ലിക്കുഴി പഞ്ചായത്ത് കൃഷിഭവെൻറയും ആഭിമുഖ്യത്തിൽ ജീവനം ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ആൻറണി ജോൺ എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം ആദ്യ വിൽപന നിർവഹിച്ചു. കോതമംഗലം കൃഷി അസി. ഡയറക്ടർ ലിസി ആൻറണി പദ്ധതി വിശദീകരിച്ചു. കർഷകരുടെ ജൈവ ഉൽപന്നങ്ങൾ, വളങ്ങൾ, കീടനാശിനികൾ, കാർഷിക ഉപകരണങ്ങൾ, പച്ചക്കറി വിത്തുകൾ, തൈകൾ തുടങ്ങിയവ ന്യായമായ വിലയിൽ ഇവിടെനിന്ന് ലഭ്യമാകും. വൈസ് പ്രസിഡൻറ് എ.ആർ. വിനയൻ, ജില്ല പഞ്ചായത്ത് മെംബർ കെ.എം. പരീത്, ബ്ലോക്ക് മെംബർ ബിന്ദു ജയകുമാർ, പഞ്ചായത്ത് മെംബർമാരായ സി.ഇ. നാസർ, ബിന്ദു മാണി, താഹിറ സുധീർ, സൽമ ലത്തീഫ്, സത്താർ വട്ടക്കുടി, എം.കെ. സുരേഷ്, സൽമ ജമാൽ കാർഷിക വികസന സമിതി അംഗങ്ങളായ സിദ്ദീഖുൽ അക്ബർ, എം.ജി. പ്രസാദ്, ഒ.കെ. അലിയാർ, എൻ.എസ്. പ്രസാദ്, ജോണി, കൃഷി ഓഫിസർ പി.എ. നിജാമോൾ, പഞ്ചായത്ത് സെക്രട്ടറി മനോജ്, കൃഷി ഉദ്യോഗസ്ഥരായ കെ.എം. ശ്രീകുമാർ, ഏലിയാസ്, ആര്യ രതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.