പള്ളിക്കര: 'വിശപ്പിന് ഭക്ഷണം ജീവന് രക്തം' മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ കുന്നത്തുനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം മെഡിക്കൽ കോളജ്, കൂവപ്പടി ബത് ലഹേം അഭയകേന്ദ്രം, വരിക്കോലി കുഷ്ഠരോഗ ആശുപത്രി എന്നിവിടങ്ങളിലായി 2100 പേർക്ക് . കുമാരപുരത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി എ.ആർ. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ കോളജിൽ സിനിമ നടൻ എൽദോ മാത്യു ഉദ്ഘാടനം ചെയ്തു. ടി. തോമസ്, എൻ.എം. അബ്ദുൽ കരീം, മുഹമ്മദലി ഹുസൈൻ, ബേസിൽ ബേബി, എൻ.വി. രാജപ്പൻ, എൻ.വി. വാസു, സത്താർ, കെ.എം. ഹുസൈൻ എന്നിവർ സംസാരിച്ചു. അവധിക്കാല ക്യാമ്പ് പള്ളിക്കര: കുന്നത്തുനാട് ഗ്രാമപഞ്ചായത്തും രാജഗിരി ഔട്ട്റീച്ചും കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് ഗ്രാമവികസന സമിതിയും സംയുക്തമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷെൻറ സഹായത്തോടെ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് സൗഹൃദം -2018' കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിജോ വി. തോമസ് ഉദ്ഘാടനം ചെയ്തു. മോറക്കാല സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂളിൽവെച്ച് മൂന്നുദിവസത്തെ ക്യാമ്പാണ് നടത്തപ്പെടുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് നെസി ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജെസി ഷാജി, ടി.വി. ശശി, കെ.കെ. രമേശൻ, എൻ.വി. രാജപ്പൻ, കെ.കെ. പ്രഭാകരൻ, ജോസ് മാത്യു, മീന കുരുവിള, ലിജി ബെന്നി എന്നിവർ സംസാരിച്ചു. ഡി.എ.ഡബ്ല്യു.എഫ് കൺവെൻഷൻ പള്ളിക്കര: ഡി.എ.ഡബ്ല്യു.എഫ് കുന്നത്തുനാട് വില്ലേജ് കൺവെൻഷൻ കുമാരപുരത്ത് നടന്നു. സി.പി.എം കുന്നത്തുനാട് ലോക്കൽ കമ്മിറ്റി അംഗം എൻ.വി. വാസു ഉദ്ഘാടനം ചെയ്തു. അബ്്ദുറഹീം അധ്യക്ഷത വഹിച്ചു. മുഹമ്മദലി ഹുസൈൻ, ദീപു വാസു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ദീപു വാസു (പ്രസി.), ഫെലിക്സ് സാംസൺ (വൈസ് പ്രസി.) മുഹമ്മദലി ഹുസൈൻ(സെക്ര.), അബ്്ദുറഹീം (ജോ. സെക്ര.). എൽ.പി.ജി പഞ്ചായത്ത് സംഘടിപ്പിക്കും പള്ളിക്കര: പ്രധാനമന്ത്രിയുടെ ഉജ്ജ്വലയോജന പദ്ധതിയുടെ ഭാഗമായി 15,000 കേന്ദ്രങ്ങളിൽ എൽ.പി.ജി പഞ്ചായത്ത് സംഘടിപ്പിക്കുന്നതിെൻറ ഭാഗമായി കൊച്ചിൻ റിഫൈനറി ഭാരത് പെേട്രാളിയത്തിെൻറ നേതൃത്വത്തിൽ ഉദയംപേരൂർ കണ്ടനാട് സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച എൽ.പി.ജി പഞ്ചായത്ത് സംഘടിപ്പിക്കും. രാവിലെ 9.30ന് കേന്ദ്ര പെേട്രാളിയം ആൻഡ് ഗ്യാസ് അഡീഷനൽ സെക്രട്ടറി രാജീവ് ബെൻസിലാൽ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൻ ചന്ദ്രികദേവി, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡൻറ് ജോഹൻ ജേക്കബ് എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.