എം.ജി സർവകലാശാല വാർത്തകൾ

അപേക്ഷ തീയതി കോട്ടയം: നാലാം സെമസ്റ്റര്‍ എം.എ/ എം.എസ്സി/ എം.കോം/ എം.സി.ജെ/ എം.എസ്.ഡബ്ല്യു/ എം.ടി.എ (2016 അഡ്മിഷന്‍-റഗുലര്‍ സ്റ്റഡി/ 2013, 2014 + 2015) അഡ്മിഷന്‍ സപ്ലിമ​െൻററി/മേഴ്‌സി ചാന്‍സ്, സി.എസ്.എസ്) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഏപ്രില്‍ 20 മുതല്‍ 27വരെയും 50 രൂപ പിഴയോടെ 28 മുതല്‍ മേയ് ഒന്നുവരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ മേയ് രണ്ടുമുതൽ മൂന്നുവരെയും ഓൺലൈൻ രജിസ്‌ട്രേഷന്‍ നടത്താം. റഗുലര്‍ വിദ്യാര്‍ഥികളുടെ ഫീസ് പ്രോഗ്രാം തിരിച്ച് ഇ-പേമ​െൻറായി അടക്കണം. റഗുലര്‍ വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ ഒന്നിന് 150 രൂപയും വീണ്ടും എഴുതുന്നവര്‍ പേപ്പര്‍ ഒന്നിന് 30 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 150 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. മേഴ്‌സി ചാന്‍സ് അപേക്ഷകര്‍ (2012 അഡ്മിഷന്‍) 5000 രൂപ സ്‌പെഷൽ ഫീസും അടക്കണം. ഇേൻറണൽ മാര്‍ക്കുകള്‍ പരീക്ഷ ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ കോളജുകൾ അപ്ലോഡ് ചെയ്യണം. സപ്ലിമ​െൻററി വിദ്യാര്‍ഥികള്‍ അപേക്ഷകള്‍ സര്‍വകലാശാല ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണം. പരീക്ഷ തീയതി പിന്നീട് അറിയിക്കും. ഒന്നാം സെമസ്റ്റര്‍ എം.എസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി (പുതിയ സ്‌കീം -2017 അഡ്മിഷന്‍ റഗുലർ/ 2016 അഡ്മിഷന്‍ സപ്ലിമ​െൻററി/ പഴയ സ്‌കീം 2009 -2015 അഡ്മിഷന്‍ സപ്ലിമ​െൻററി) പരീക്ഷ മേയ് ഒമ്പതിന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 23വരെയും 50 രൂപ പിഴയോടെ 24വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 26വരെയും സ്വീകരിക്കും. ഒന്നാം സെമസ്റ്റര്‍ എം.എസ്സി മോളിക്യുലാര്‍ ബയോളജി ആൻഡ് ജനറ്റിക് എൻജിനീയറിങ് (2017 -2019 ബാച്ച്) പരീക്ഷ മേയ് നാലിന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 20വരെയും 50 രൂപ പിഴയോടെ 23വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 25വരെയും സ്വീകരിക്കും. ഒന്നാംവര്‍ഷ എം.ഫാം സപ്ലിമ​െൻററി (2016 അഡ്മിഷന്‍ + 2016ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷ മേയ് 17ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 23വരെയും 50 രൂപ പിഴയോടെ 24വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 26വരെയും സ്വീകരിക്കും. സി.വി ക്യാമ്പ് ഫീസ് ആയി 300 രൂപ പരീക്ഷഫീസിനൊപ്പം അടക്കണം. രണ്ടാം വര്‍ഷ ബി.എസ്സി എം.എല്‍.ടി (2008 മുതല്‍ അഡ്മിഷന്‍ സപ്ലിമ​െൻററി) പരീക്ഷ മേയ് 17ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 26വരെയും 50 രൂപ പിഴയോടെ 27വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 30വരെയും സ്വീകരിക്കും. സി.വി ക്യാമ്പ് ഫീസായി പേപ്പര്‍ ഒന്നിന് 20 രൂപ വീതം പരീക്ഷഫീസിനൊപ്പം അടക്കണം. നാലാം വര്‍ഷ ബി.എസ്സി നഴ്സിങ് സപ്ലിമ​െൻററി (2007 മുതല്‍ അഡ്മിഷന്‍) പരീക്ഷകള്‍ മേയ് 16ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 23വരെയും 50 രൂപ പിഴയോടെ 24വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 26വരെയും സ്വീകരിക്കും. പേപ്പര്‍ ഒന്നിന് 20 രൂപ വീതം (പരമാവധി 100 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിനൊപ്പം അടക്കണം. ആദ്യമായി മേഴ്‌സി ചാന്‍സിന് അപേക്ഷിക്കുന്നവര്‍ 5000 രൂപയും വീണ്ടും അപേക്ഷിക്കുന്നവര്‍ 7000 രൂപയും സ്‌പെഷല്‍ ഫീസും അടക്കണം. നാലാം സെമസ്റ്റര്‍ ബി.പി.എഡ് (2016 അഡ്മിഷന്‍ റഗുലർ/ സപ്ലിമ​െൻററി) പരീക്ഷകള്‍ ഏപ്രില്‍ 27ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 19വരെയും 50 രൂപ പിഴയോടെ 20വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 21വരെയും സ്വീകരിക്കും. മൂന്നാം സെമസ്റ്റര്‍ എം.പി.എഡ് (2016 അഡ്മിഷന്‍ റഗുലർ/ സപ്ലിമ​െൻററി) പരീക്ഷകള്‍ മേയ് 11ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 21വരെയും 50 രൂപ പിഴയോടെ 23വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 25വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ 150 രൂപയും വീണ്ടും എഴുതുന്നവര്‍ പേപ്പര്‍ ഒന്നിന് 30 രൂപ വീതവും സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിനൊപ്പം അടക്കണം. ഒന്നാം സെമസ്റ്റര്‍ എം.പി.എഡ് (2017 അഡ്മിഷന്‍ റഗുലര്‍ /സപ്ലിമ​െൻററി)പരീക്ഷകള്‍ മേയ് 22ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 24വരെയും 50 രൂപ പിഴയോടെ 25വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 28വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ 150 രൂപയും വീണ്ടും എഴുതുന്നവര്‍ പേപ്പര്‍ ഒന്നിന് 30 രൂപ വീതവും സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിനൊപ്പം അടക്കണം. ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഫിസിക്കല്‍ എജുക്കേഷൻ (2017 അഡ്മിഷന്‍ റഗുലര്‍/ സപ്ലിമ​െൻററി) പരീക്ഷകള്‍ മേയ് 23ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 25വരെയും 50 രൂപ പിഴയോടെ 26വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 28വരെയും സ്വീകരിക്കും. അഞ്ചാം സെമസ്റ്റര്‍ എം.സി.എ (അഫിലിയേറ്റഡ് കോളജുകൾ ആൻഡ് സി.പി.എ.എസ്, 2015 അഡ്മിഷന്‍ റഗുലര്‍/ 2011 മുതല്‍ 2014 അഡ്മിഷന്‍ സപ്ലിമ​െൻററി/ ലാറ്ററല്‍ എന്‍ട്രി -2016 അഡ്മിഷന്‍ റഗുലർ/ 2013 മുതല്‍ 2015വരെ അഡ്മിഷന്‍ സപ്ലിമ​െൻററി)പരീക്ഷകള്‍ മേയ് 16ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 24 വരെയും 50 രൂപ പിഴയോടെ 25വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 27വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ 150 രൂപയും വീണ്ടും എഴുതുന്നവര്‍ പേപ്പര്‍ ഒന്നിന് 30 രൂപ വീതവും (പരമാവധി 150 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിനൊപ്പം അടക്കണം. ലാബ് പരീക്ഷകള്‍ വീണ്ടും എഴുതുന്നവര്‍ നിശ്ചിത ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം. പരീക്ഷ മാറ്റി പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ 19ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ സുവോളജി ഇന്‍സ്ട്രുമെേൻറഷന്‍ പരീക്ഷ 20ന് നടത്തുന്നതിനായി മാറ്റിവെച്ചു. പരീക്ഷഫലം 2017 മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.സി.ജെ സപ്ലിമ​െൻററി പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് മൂന്നുവരെ അപേക്ഷിക്കാം. 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്, റഗുലര്‍) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും മേയ് മൂന്നുവരെ അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.