കൊച്ചി: ജീവനക്കാരുടെ സുരക്ഷക്ക് ഇടക്കാല നടപടി എന്ന നിലയില്‍ കേരളത്തിലെ എല്ലാ ശാഖകളും താൽക്കാലികമായി അടച്ചിടുകയാണെന്ന് എച്ച്.ഡി.എഫ്.സി ലൈഫ് അധികൃതർ അറിയിച്ചു. അതുവരെ ഡെഡിക്കേറ്റഡ് കാള്‍ സെൻറര്‍ വഴിയും കമ്പനി വെബ്‌സൈറ്റ് വഴിയും ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാത്ത സേവനം ലഭ്യമാക്കും. ജീവനക്കാര്‍ക്ക് സുരക്ഷിത തൊഴില്‍സാഹചര്യം പുനഃസ്ഥാപിക്കാൻ നിയമപരമായ മാർഗങ്ങൾ തേടും. കൊച്ചി ശാഖയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ബലമായി തടഞ്ഞുവെച്ചതുള്‍പ്പെടെ ചിലര്‍ തുടങ്ങിവെച്ച നടപടികള്‍ ജീവനക്കാരുടെ സുരക്ഷക്ക് ഭീഷണിയാണ്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.