ബീച്ചിൽ തെരുവുനായ്​ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ: ബീച്ച് കാണാനെത്തിയവരെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പരിഭ്രാന്തിയിലായവർ സമീപത്തെ കടകളിലും മറ്റും അഭയം തേടി. എന്നാൽ, നായ്ക്കൾ ഇവരെ വിടാൻ തയാറായില്ല. സുരക്ഷ ഗാർഡുകളും പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് നായ്ക്കളെ തുരത്തിയത്. ആരുടെയും നില ഗുരുതരമല്ല. ഇവർക്ക് പേ വിഷബാധക്കെതിരെയുള്ള മരുന്ന് നൽകി വിട്ടയച്ചു. മുമ്പും ഇവിടെ തെരുവുനായ്ക്കൾ സന്ദർശകരെ ആക്രമിച്ചിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. റീ ഇേമ്പഴ്സ്മ​െൻറ് ബിൽ തടഞ്ഞ നടപടി പിൻവലിച്ചു -എം.പി മാവേലിക്കര: സൂപ്പർ സ്പെഷാലിറ്റി ചികിത്സ നേടിയ തൊഴിലാളികളുടെ റീ ഇേമ്പഴ്സ്മ​െൻറ് ബില്ലുകൾ തടഞ്ഞുെവച്ച ഇ.എസ്.ഐ കോർപറേഷ​െൻറ നടപടി കേന്ദ്രം പിൻവലിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന കേന്ദ്ര തൊഴിൽ മന്ത്രാലയത്തി​െൻറ സ്ഥിരം സമിതി യോഗത്തിൽ ഈ കാര്യം ഉന്നയിച്ചതിനെത്തുടർന്നാണ് തൊഴിലാളികളുടെ മെഡിക്കൽ ബില്ലുകളുടെ തുക നൽകാൻ ഡയറക്ടർ ജനറൽ തൃശൂരിലെ റീജനൽ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയത്. കേരളത്തിലെ വിവിധ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിൽ ചികിത്സ നേടിയ മൂവായിരത്തോളം തൊഴിലാളികളുടെയും അവരുടെ ആശ്രിതരുടെയും മെഡിക്കൽ ബില്ലുകളാണ് ഇ.എസ്.ഐ കോർപറേഷൻ തടഞ്ഞുെവച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.