കൊച്ചി: പർവതനിരയുടെ പനിനീരായി കവികൾ വാഴ്ത്തിയ പെരിയാറിെൻറ ചരിത്രത്തിനും സംസ്കാരത്തിനും ജൈവസമൃദ്ധിക്കും കലയുടെ വർണങ്ങൾകൊണ്ട് ആദരമൊരുക്കി 'മാധ്യമം' സംഘടിപ്പിക്കുന്ന 'സിംഫണി: പെരിയാറിെൻറ പെരുമ്പറ' പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് ചിത്രരചന മത്സരവും. ഇൗമാസം 29ന് 'സിംഫണി'ക്ക് വേദിയാകുന്ന പെരുമ്പാവൂർ ആശ്രം ഹയർ സെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ അന്ന് രാവിലെ ഒമ്പതിനാണ് മത്സരം. അഞ്ചുമുതൽ 10 വയസ്സ് വരെ, 11 മുതൽ 15 വയസ്സ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് മത്സരം. വിഷയം മത്സരത്തിന് മുമ്പ് നൽകും. ഒായിൽ പെയിൻറ് ഒഴികെയുള്ള നിറങ്ങൾ ഉപയോഗിക്കാം. വരക്കാനുള്ള പേപ്പർ നൽകും. ഉപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷക സമ്മാനങ്ങൾ നൽകും. പെങ്കടുക്കാൻ 8921577982 എന്ന വാട്സ്ആപ് നമ്പറിൽ പേര്, വിലാസം, പഠിക്കുന്ന സ്കൂളും ക്ലാസും, ഫോൺ നമ്പർ എന്നീ വിവരങ്ങൾ സഹിതം ഇൗമാസം 24നകം രജിസ്റ്റർ ചെയ്യണം. മത്സരദിവസം സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്. 'സിംഫണി'യോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് 'പെരിയാർ കാഴ്ച' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഫോേട്ടാഗ്രഫി മത്സരത്തിന് ഇൗമാസം 25 വരെ symphony18@madhyamam.in എന്ന ഇ-മെയിൽ വിലാസത്തിൽ ചിത്രങ്ങൾ അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.