കൊച്ചി: എച്ച്.ഡി.എഫ്.സി ലൈഫിൽനിന്ന് ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച‌് നടത്തുന്ന ഉപരോധം കൂടുതൽ ശക്തമാക്കുമെന്ന് ന്യൂ ജനറേഷൻ ബാങ്ക‌്സ‌് ആൻഡ് ഇൻഷുറൻസ‌് സ‌്റ്റാഫ‌് അസോസിയേഷൻ (സി.ഐ.ടി.യു) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബുധനാഴ‌്ച മുതൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത ആറ‌് എച്ച്.ഡി.എഫ്.സി ബാങ്ക‌് ശാഖകൾ ഉപരോധിക്കും. പാലാരിവട്ടം ശാഖയിൽ രാവിലെ 9.30ന‌് ഉപരോധം ആരംഭിക്കും. പോളിസിയിൽ ഉപഭോക്താക്കളെ ചേർക്കുന്നതിനാവശ്യമായ രേഖകൾ ഒാൺലൈനായി തയാറാക്കുന്നതിന് േവണ്ട ഇലക്ട്രോണിക് യന്ത്രം ജീവനക്കാർ സ്വന്തം പണം മുടക്കിവാങ്ങണമെന്ന് കമ്പനി നിർദേശമിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് സംഘടന രംഗത്ത് വന്നിരുന്നു. തുടർന്ന് വീണ്ടും ബയോമെട്രിക് ഡിവൈസ് സിസ്റ്റം വാങ്ങണമെന്ന് നിർദേശമിറക്കി. ഇതിനായി ശമ്പളത്തിൽനിന്നും ബലമായി തുക ഇൗടാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണ്. ജീവനക്കാർ കേന്ദ്ര ലേബർ കമീഷണറുടെ മുന്നിൽ തർക്കം ഉന്നയിക്കുകയും 22ന‌് പണിമുടക്ക‌് നോട്ടീസ‌് നൽകുകയും ചെയ‌്തു. 16ന‌് ചർച്ച നടത്താൻ ലേബർ കമീഷണർ വിളിച്ച സാഹചര്യത്തിൽ കഴിഞ്ഞ 13ന‌് 13 ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം പിൻവലിക്കുകയും അവരെ പിരിച്ചുവിടുകയുമായിരുന്നു. ട്രേഡ‌് യൂനിയൻ നിയമങ്ങൾ കാറ്റിൽ പറത്തുന്ന എച്ച്.ഡി.എഫ്.സി മാനേജ്മെൻറിനെതിരെ സമരം ശക്തമാക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥ‌്, അസോസിയേഷൻ പ്രസിഡൻറ് എ. സിയാവുദ്ദീൻ, ജനറൽ സെക്രട്ടറി സുമേഷ‌് പത്മൻ, ബെഫി ജനറൽ സെക്രട്ടറി എസ‌്.എസ‌്. അനിൽ, എച്ച്.ഡി.എഫ്.സി സബ‌് കമ്മിറ്റി കൺവീനർ ജിജോ ആൻറണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.