പെരുമ്പാവൂർ: നഗരമധ്യത്തിൽ ഓടയിൽനിന്ന് മനുഷ്യെൻറ തലയോട്ടി ലഭിച്ചു. പെരുമ്പാവൂർ പി.പി റോഡിൽ പഴയ ബിവറേജസ് ഷോപ്പിന് സമീപം ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് തലയോട്ടി കണ്ടത്. സമീപത്തെ വ്യാപാരി മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴുകിപ്പോകാൻ ഓടയിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെയാണ് തലയോട്ടി കണ്ടത്. പെരുമ്പാവൂർ എസ്.ഐ പി.എ. ഫൈസലിെൻറ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി തലയോട്ടി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ തലയോട്ടി മനുഷ്യേൻറതുതന്നെയാണെന്ന് തെളിഞ്ഞു. പൊലീസ് സർജെൻറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിന് തലയോട്ടി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.