കൊച്ചി കാന്‍സര്‍ സെൻറര്‍ കെട്ടിട നിര്‍മാണത്തിന് പാരിസ്ഥിതികാനുമതി

കൊച്ചി: കൊച്ചി കാന്‍സര്‍ റിസര്‍ച് സ​െൻററി​െൻറ കെട്ടിട നിർമാണ പദ്ധതിക്കും എറണാകുളം ഗവ. മെഡിക്കല്‍ കോളജി​െൻറ വികസനപദ്ധതിയുടെ ഭാഗമായുള്ള കെട്ടിട നിര്‍മാണത്തിനും സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റി പാരിസ്ഥിതികാനുമതി നല്‍കി. ഉത്തരവി​െൻറ പകര്‍പ്പ് സംസ്ഥാന സര്‍ക്കാറി​െൻറ ഡിപാര്‍ട്‌മ​െൻറ് ഓഫ് എന്‍വയണ്‍മ​െൻറ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് ഓഫിസിലും www.seiaakerala.org വെബ്‌സൈറ്റിലും ലഭ്യമാണ്. കണയന്നൂര്‍ താലൂക്കിലെ സര്‍വേ നം. 321/1 ബ്ലോക്ക് 6 ലെ നിർമാണത്തിനാണ് അനുമതി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.