അമ്പലപ്പുഴ: തൊഴില്‍ തര്‍ക്കമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിെൻറ നിർമാണകാലാവധി നീട്ടാന്‍ കരാര്‍കമ്പനിയുടെ നീക്കം. പ്രധാനമന്ത്രി സ്വസ്ഥ്യസുരക്ഷ യോജന പദ്ധതിയില്‍ 72.11 കോടിയുടെ നിർമാണ പ്രവര്‍ത്തനമാണ് ആശുപത്രിയിൽ നടക്കുന്നത്. 2017 ജൂലൈ 12ന് നിർമാണം ആരംഭിച്ച പ്രവൃത്തി 21 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, അടിത്തറയുടെ നിര്‍മാണംപോലും പൂര്‍ത്തിയായിട്ടില്ല. കാലാവധിക്കുള്ളില്‍ നിർമാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ബില്‍ തുക തടയുമെന്നാണ് കരാര്‍ വ്യവസ്ഥ. നിർമാണം ആരംഭിച്ച് എട്ടുമാസം പിന്നിടുമ്പോള്‍ ഒരുതൊഴില്‍ ദിനംപോലും നഷ്ടമായിട്ടില്ല. പ്രദേശിക തൊഴിലാളികളെ ഒഴിവാക്കി കമ്പനി അധീനതയിലെ ഇതര സംസ്ഥാനതൊഴിലാളികളെയാണ് ഉപയോഗിക്കുന്നത്. മാര്‍ച്ച് മുതല്‍ കൂലി മുടങ്ങിയതിനുശേഷം പ്രാദേശികതൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ കരാര്‍ കമ്പനി തയാറായിട്ടില്ല. എന്നാല്‍, ഇത് മറച്ചുവെച്ച് തൊഴില്‍ തടസ്സപ്പെടുത്തിയെന്ന് വരുത്തിത്തീര്‍ക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മുഖേന മുടങ്ങിയ കൂലി നല്‍കാമെന്ന് പറയുമ്പോഴും തൊഴിലാളികള്‍ നല്‍കിയ അക്കൗണ്ട് രേഖകള്‍ തെറ്റാണെന്നാണ് അധികൃതര്‍ പ്രചരിപ്പിക്കുന്നത്. കൂലി വൈകിപ്പിച്ച് തൊഴിലാളികളെയും യൂനിയനുകളെയും പ്രകോപിപ്പിച്ച് സമരത്തിലേക്ക് തള്ളിവിടുകവഴി തൊഴില്‍ത്തര്‍ക്കം മൂലം നിര്‍മാണം മുടങ്ങിയെന്നും അതുവഴി കരാര്‍ കാലാവധി മറികടക്കാനുള്ള തന്ത്രമാണ് കമ്പനി അധികൃതര്‍ നടത്തുന്നതെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. കൂലി 21ന് നൽകുമെന്ന് ഉറപ്പ് അമ്പലപ്പുഴ: മെഡിക്കൽ കോളജിെല നിർമാണവുമായി ബന്ധപ്പെട്ട് നിലനിന്ന തൊഴിൽ പ്രശ്നത്തിന് ചർച്ചയിലൂടെ പരിഹാരം. തൊഴിലാളി പ്രതിനിധികളും കരാറുകാരായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി അധികൃതരുമായി അമ്പലപ്പുഴ സി.ഐ ഓഫിസിൽ നടത്തിയ ചർച്ചയിൽ തൊഴിലാളികൾക്ക് കമ്പനി നൽകാനുള്ള മുഴുവൻ കൂലിയും ശനിയാഴ്ച നൽകുമെന്ന് ഉറപ്പുനൽകി. നിർമാണപ്രവർത്തനങ്ങളിൽ നിത്യേന മൂന്ന് പ്രാദേശിക തൊഴിലാളികളെ ഉൾപ്പെടുത്താമെന്നും കോൺക്രീറ്റ് ഉള്ള ദിവസങ്ങളിൽ അഞ്ച് തൊഴിലാളികളെ പങ്കെടുപ്പിക്കാമെന്നും രേഖാമൂലം കമ്പനി ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.