പരിശീലന ക്ലാസിന് തുടക്കം

ആലങ്ങാട്: മാഞ്ഞാലി വിങ്‌സ് ചാപ്റ്ററി​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ചതുർദിന മോട്ടിവേഷൻ ക്ലാസിന് തുടക്കമായി. മാഞ്ഞാലി എ.ഐ.എസ്.യു.പി സ്‌കൂളിൽ കരുമാല്ലൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് ഉമൈബ യൂസുഫ് ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സാജിത നിസാർ, എം.എം. റഷീദ്, പി.എ. സക്കീർ, ടി.എ. മുജീബ്, വി.യു. ഇക്‌ബാൽ, ഷാഫർ ഹസൻ, ഷാജി മാഞ്ഞാലി എന്നിവർ സംസാരിച്ചു. ഉദയൻ മാഞ്ഞാലി, ജൂനിയർ ചേംബർ ഇൻറർനാഷനൽ െട്രയിനർമാരായ രാജേഷ് കൊടുങ്ങല്ലൂർ, ബാബു തോമസ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. വ്യാഴാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.