ആലുവ: ചാലക്കൽ ഡോ.അംബേദ്കർ സ്മാരക ലൈബ്രറിയുടെ വാർഷികവും അംബേദ്കർ ജയന്തിയും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എം.കെ. അബ്‌ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എൻ.ഐ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഇ. സുധാകരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു: വിജയൻ നെടുമ്പാശ്ശേരി അംബേദ്കർ അനുസ്മരണം നടത്തി. കെ.എം. അബ്‌ദുൽ സമദ്, കെ.പി. രാജു, എം.എൻ. ബിന്ദു, പരീത് കുമ്പശ്ശേരി, പി.ഐ. സമീരണൻ, ടി.എസ്. അബു താഹിർ എന്നിവർ സംസാരിച്ചു. ജി.എസ്.ടി സുവിധ കേന്ദ്ര റീജനൽ ഓഫിസ് ആരംഭിച്ചു ആലുവ: ജി.എസ്.ടി സുവിധ കേന്ദ്ര റീജനൽ ഓഫിസ് ആലുവ കെ.എ.പി സെൻററിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സോഫ്റ്റ് വെയർ ലോഞ്ചിങ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി വി.സലിം, വ്യാപാരി വ്യവസായി സമിതി സംസ്‌ഥാന സെക്രട്ടറി സി.കെ. ജലീൽ, ഫൈസൽ കുന്നാംപറമ്പിൽ, അബ്‌ദുൽ ബഷീർ പുതുപ്പാടി, ജി. ജയപാൽ, കെ. സേതുമാധവൻ, ജോണി മൂത്തേടൻ എന്നിവർ സംസാരിച്ചു. ജി.എസ്.ടി ഫയലിങ് എളുപ്പമാക്കുന്നതിനും ചെലവ് കുറക്കുന്നതിനുമായാണ് കേന്ദ്ര സർക്കാർ ജി.എസ്.ടി സുവിധ കേന്ദ്ര തുറക്കുന്നത്. എറണാകുളം റീജനൽ ഓഫിസാണ് ആലുവയിൽ തുറന്നത്. സുവിധ കേന്ദ്രങ്ങൾ വഴി അയ്യായിരത്തിൽ അധികം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്ന് നെറ്റ് ഷെൽസ് ടെക്നോളജീസ് മാനേജിങ് ഡയറക്ടർ അബ്‌ദുൽ ബഷീർ പുതുപ്പാടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.