പാട്ടിലും പന്തിലും മുഴുകിയൊരു ഗ്രാമം കാല്‍പന്തുകളിയിലും മാപ്പിളപ്പാട്ടിലുമായി ജീവിതചലനങ്ങളെ ബന്ധിപ്പിച്ച ഒരുദേശം ആലപ്പുഴയിലോ? കേൾക്കുേമ്പാൾ അദ്ഭുതം തോന്നും. രാപകലുകളെ കളിക്കമ്പവും പാട്ടീണങ്ങളും കൊണ്ട് കോർക്കുന്ന ആലപ്പുഴയുടെ വടക്കൻ പ്രദേശമായ വടുതലയിലാണ് ഈ പെരുമ പെരുത്ത് പൂത്തുനിൽക്കുന്നത്. കാൽപന്ത് പ്രേമികളും മാപ്പിളപ്പാട്ട് സംഘവും ഗസൽ ഗായകരും കവികളുമൊക്കെയായി അപൂര്‍വ സാംസ്‌കാരിക പൈതൃകങ്ങൾ സമ്മേളിക്കുന്ന ഇൗ നാടിന് പറയാന്‍ ഒരുപാട് കഥകളുണ്ട്... ഈ നാടിെൻറ തുടിപ്പ് കാല്‍പന്തുകളിയിലും മാപ്പിളപ്പാട്ടിലും നിരത്തിലൂടെ പൊടിപറപ്പിച്ച് കടന്നുപോയ പന്തുകളി വിളംബര ജീപ്പിെൻറ പിന്നാലെ നോട്ടീസുകൾ വാരിക്കൂട്ടാൻ ഓടിയ ഒരുകൂട്ടം കുട്ടികൾ ഇന്ന് മുതിർന്നിരിക്കുന്നു. പഴയകാലത്ത് ആവേശോജ്ജ്വലമായ അനൗൺസ്മെൻറുകൾക്ക് കാതോർത്തിരുന്ന ആ ചെറുസംഘങ്ങൾ ഇന്നും വടുതലയിൽ സജീവമാണ്. ഇന്നാട്ടിലെ ആളുകൾക്ക് ഫുട്ബാൾ ആവേശം ഹൃദയത്തിൽ കൊത്തിവെച്ച ഒരുവികാരമാണ്. മാപ്പിളപ്പാട്ടിെൻറ ഇശലുകളും ഗസലുകളുടെ ഈണവും പെയ്തിറങ്ങുന്ന മണ്ണിൽ 1983 മുതലാണ് ഫുട്ബാൾ പ്രണയത്തിെൻറ വിത്തുകൾ വീഴുന്നത്. വടുതലയിലെ വിരലിൽ എണ്ണാവുന്ന കൗമാരക്കാരാണ് ഇവിടേക്ക് പന്തുകളിയുടെ ആവേശം നിറക്കാൻ മുന്നിട്ടിറങ്ങിയത്. മൈതാനത്ത് 11 പേർ ഒരുബോളിന് പിറകെ ഓടുമ്പോൾ എണ്ണാൻ പറ്റാത്ത അത്രയും കാണികൾ ഗാലറിയിൽ ഇരുന്ന് തൊണ്ടപൊട്ടി അലറി വിളിച്ചാണ് കളി പറഞ്ഞുകൊടുക്കുക. ഓണവും പെരുന്നാളും ക്രിസ്മസുമൊക്കെ അതിരുകളില്ലാത്ത ആഘോഷങ്ങളാണ്. എന്നാൽ, അതുക്കുംമേലെയാണ് വടുതലയിലെ ഫുട്ബാൾ പ്രേമികൾക്ക് ജമാഅത്ത് സ്കൂൾ ഗ്രൗണ്ടിലെ ഒരു ടൂർണമെൻറ് ദിനങ്ങൾ. ടൂർണമെൻറ് നടക്കുമ്പോൾ ആവേശം ഒന്നുവേറെതന്നെയാണ്. നാട്ടുകാരും ക്ലബ് അംഗങ്ങളും കുട്ടികളുമെല്ലാം ചേർന്ന് ഗ്രൗണ്ട് ഒരുക്കും. അയൽ പ്രദേശങ്ങളിലെ മിക്ക ക്ലബുകളും പങ്കെടുക്കുന്ന ആവേശ മത്സരത്തിൽ റഫറിയുടെ വിസിൽ മുഴങ്ങുന്നതോടെ ഉത്സവത്തിന് കൊടിയേറി. അക്ഷരാർഥത്തിൽ പൊടിപാറുന്ന മണ്ണിൽ മത്സരത്തിെൻറ താളം മുറുകുമ്പോൾ കാണിക്കൾക്കിടയിൽ ഉയരുന്ന ആരവങ്ങളെ രേഖപ്പെടുത്താൻ ഒരു വിഡിയോഗ്രഫിക്കും കഴിയില്ല. ലോക്കൽ മെസിമാരുടെയും നെയ്മർമാരുടെയും പേരുകൾ വിളിച്ച് പ്രോത്സാഹിപ്പിക്കുന്ന കാണികൾ. ടെലിവിഷനില്‍ കളികണ്ട് വീട്ടിലിരിക്കാന്‍ ഇന്നാട്ടുകാര്‍ തയാറല്ലെന്ന് വടുതലയിലെ പകലുകള്‍ സാക്ഷ്യപ്പെടുത്തും. കുട്ടി ടീം മുതല്‍ കാരണവർപ്പട വരെ മൈതാനത്ത് സുസജ്ജമാകും. ലോകകപ്പിെൻറ കാലത്ത് വടുതലയിലും സമീപപ്രദേശങ്ങളിലും ഫുട്ബാള്‍ ജ്വരത്തിെൻറ രസനിരപ്പ് പിടിച്ചാൽ കിട്ടില്ല. അതങ്ങനെ ഉയരും. താരദൈവങ്ങളുടെ മിന്നല്‍വേഗത്തിനൊപ്പം ഉറക്കമില്ലാതെ രാത്രികൾ നീളും. ഫുട്ബാളിെൻറ മിടിപ്പുകളാണ് എല്ലായ്പ്പോഴും വടുതലയുടെ രാപകലുകള്‍ക്ക്. കാൽപന്ത് കളിയിൽനിന്ന് കിട്ടുന്ന തുച്ഛ തുകകൊണ്ട് ജീവിതം കോർത്തിണക്കുന്നതിന് കാരണമായ ഗ്രൗണ്ടിെൻറ ചരിത്രങ്ങളും സവിശേഷതകളും ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.