കുട്ടനാട്: വിവിധ വായ്പ തട്ടിപ്പുകളില്‍ പൊലീസ് തിരയുന്ന വെളിയനാട് ബ്ലോക്ക് അംഗവും എന്‍.സി.പി നേതാവുമായ റോജോ ജോസഫ് ഓഫിസില്‍ നേരിട്ടെത്തി അലവന്‍സ് കൈപ്പറ്റി. നിരവധി പരാതികളെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവിൽ പോയെന്നാണ് പൊലീസ് ഭാഷ്യം. അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിട്ടും ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞിട്ടില്ല. ഇതിനിെടയാണ് നാലുദിവസം മുമ്പ് റോജോ ജോസഫ് നേരിട്ടെത്തി അക്വിറ്റന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ട് ഫെബ്രുവരിയിലെ അലവന്‍സ് കൈപ്പറ്റിയത്. കുട്ടനാട് വികസനസമിതി നടത്തിയ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ വിവിധ സ്‌റ്റേഷനുകളിലായി 11 കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നാഴ്ച മുമ്പ് റോജോ ജോസഫ്, കുട്ടനാട് വികസനസമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, കാവാലം കര്‍ഷകസംഘം പ്രസിഡൻറ് കെ.ടി. ദേവസ്യ, വികസനസമിതി ജീവനക്കാരി ത്രേസ്യാമ്മ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ജില്ല സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് റോജോ ജോസഫിനുവേണ്ടി ഇയാളുടെ ബന്ധുവീടുകളിലടക്കം പൊലീസ് പരിശോധനയും നടത്തിയിരുന്നു. ഇയാള്‍ സംസ്ഥാനത്തിന് പുറത്ത് ഒളിവിലാണെന്ന വാര്‍ത്തയും ഇതിനിടെ പ്രചരിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഒരുമാസമാകാറായിട്ടും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കഴിയാത്തത് പൊലീസിെൻറ വീഴ്ചയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഫീസ് വർധന; സ്റ്റാൻഡ് ബഹിഷ്‌കരിക്കുമെന്ന് ബസുടമകള്‍ ആലപ്പുഴ: സ്വകാര്യ സ്റ്റാൻഡില്‍ ബസുകള്‍ക്ക് പ്രവേശനഫീസ് 20 രൂപയില്‍നിന്ന് 30 ആയി വർധിപ്പിച്ചതിനെതിരെ സ്റ്റാൻഡ് ബസുടമകള്‍ ബഹിഷ്‌കരിച്ചു. ദിേനന ഉയരുന്ന ഡീസല്‍വിലയും അനുബന്ധ െചലവുകളുംമൂലം സ്വകാര്യബസുകള്‍ ലാഭത്തിലല്ല സർവിസ് നടത്തുന്നത്. സ്ഥിതിഗതികള്‍ അനുകൂലമാകുന്നതുവരെ ഫീസ് വർധിപ്പിക്കരുതെന്ന ബസുടമകളുടെ നിവേദനത്തിന് മറുപടി നല്‍കാനോ ചര്‍ച്ചക്കോ നഗരസഭ അധികാരികള്‍ തയാറായിട്ടില്ലെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജില്ല ഭാരവാഹികളുടെ യോഗം ആരോപിച്ചു. കെ.ബി.ടി.എ ജില്ല പ്രസിഡൻറ് പി.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം. നാസര്‍, ടി.പി. ഷാജിലാല്‍, റിനുമോന്‍, മുഹമ്മദ് ഷരീഫ്, ബാബു എന്നിവര്‍ സംസാരിച്ചു. നികുതി പിരിവിൽ അരൂർ ഒന്നാമത് അരൂർ: വസ്തു നികുതി പിരിച്ചെടുക്കുന്നതിൽ ജില്ലയിൽ അരൂർ ഗ്രാമപഞ്ചായത്ത് ഒന്നാമതെത്തി. 1,60,05,011 രൂപ പിരിച്ചെടുക്കുകയും 40 ലക്ഷം ആർ.ആർ, ജപ്തി, പ്രോസിക്യൂഷൻ നടപടി വഴി സ്വീകരിക്കുകയും ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി ജോജോസ് ബൈജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.