ഫാഷിസ്റ്റ് ശക്തികൾക്കെതിരെ മതേതര കൂട്ടായ്മ വേണം -റാവുത്തർ ഫെഡറേഷൻ ആലപ്പുഴ: വംശീയ ഉന്മൂലനം ലക്ഷ്യംവെച്ച് പിഞ്ചുകുഞ്ഞുങ്ങളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും കൂട്ട ബലാത്സംഗം ചെയ്ത് കൊലചെയ്യുന്ന ഫാഷിസ്റ്റ് ശക്തികളുടെ കൈപ്പിടിയിൽ രാജ്യം അകപ്പെട്ടിരിക്കുകയാെണന്ന് റാവുത്തർ ഫെഡറേഷൻ. ഭരണഘടനയെ വെല്ലുവിളിക്കുന്ന ഇൗ ശക്തികൾക്കെതിരെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടാകണമെന്ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. സംഘടനയുടെ അഞ്ചാം സംസ്ഥാന സമ്മേളനം മേയ് അഞ്ച്, ആറ് തീയതികളിൽ പന്തളത്ത് നടത്താൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് പെരുവന്താനം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. മീരാസാഹിബ്, എ. കാജ ഹുസൈൻ, കെ.എസ്. അലി അക്ബർ, ഇ. അബ്ദുൽ അസീസ്, കെ.വി. സെയ്ത് മുഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.