കേരളത്തിലെ തൊഴില്‍സാധ്യത പ്രയോജനപ്പെടുത്തുന്നില്ല -തൊഴില്‍ മന്ത്രി അങ്കമാലി: എംേപ്ലായ്മെൻറില് പേര് രജിസ്റ്റര്‍ ചെയ്തവരില്‍ തൊഴിലുള്ളവരുടെയും ഇല്ലാത്തവരുടെയും വിശദ റിപ്പോര്‍ട്ട് ശേഖരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍. എംേപ്ലായ്മെൻറ് വഴിതന്നെ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സ്കില്‍ െഡവലപ്മെൻറ് സെൻററായ അങ്കമാലി 'എസ്പോയിറി'ല്‍ വിദേശജോലിക്ക് പരിശീലനം പൂര്‍ത്തിയാക്കിയ 77 പേർക്ക് വിസയും യാത്രരേഖകളും കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സ്കില്‍ െഡവലപ്മെൻറ് മിഷന് കീഴിലെ കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സും (കെ.എ.എസ്.ഇ), മള്‍ട്ടി നാഷനല്‍ കമ്പനിയായ ഇറാം ഗ്രൂപ്പിെൻറയും സംയുക്ത സംരംഭമാണ് എസ്പോയിര്‍. ഇന്‍കെല്‍ ബിസിനസ് പാര്‍ക്കിലെ എസ്പോയിര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റോജി എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സൗദിയിലെ അല്‍ സുവൈകറ്റ് സപ്പോര്‍ട്ട് സർവിസ് സി.ഇ.ഒ ഡോ. ഹസന്‍ മുഹമ്മദ് ടിക്കറ്റും വിസയും വിതരണം ചെയ്തു. ഇറാം ഗ്രൂപ് ചെയര്‍മാനും എം.ഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കെയ്സ് മാനേജിങ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്വാഗതം പറഞ്ഞു. കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, സൗദി അരാംകോ ലീഡ് എൻജിനീയര്‍ സൗദ് അബ്ദുല്‍ അസീസ് അല്‍അലി, മുബാറക്ക് അബ്ദുല്ല അല്‍ സുവൈകറ്റ് േപ്രാജക്ട് ഡയറക്ടര്‍ ഫഹദ് അല്‍ശംരി, കേന്ദ്ര വ്യവസായ തൊഴില്‍ വികസന കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍ സൗഗദ റോയ് ചൗധുരി, കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് ഇന്‍ ചാര്‍ജ് കെ. രേണുക, പൈപ്പ് ഫാബ്രികേറ്റര്‍ മുഹമ്മദ് അജ്മല്‍, അങ്കമാലി േബ്ലാക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍, നഗരസഭ വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസ്, എസ്പോയിര്‍ ഡയറക്ടര്‍ പൗലോസ് തേപ്പാല എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.