ചാരുംമൂട്: വൈദ്യുതി തകരാർ പരിഹരിക്കണമെന്ന പരാതിയുമായി എത്തിയ ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്.ഇ.ബി ഓഫിസിൽ ലൈൻമാനെ മർദിച്ചതായി പരാതി. ചാരുംമൂട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലെ ലൈൻമാനായ ചവറ തെക്കുംഭാഗം സ്വദേശി ലെനിനാണ് (33) മർദനമേറ്റത്. കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നൂറനാട് പഞ്ചായത്ത് അംഗം പ്രദീപിനെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ട് മൂേന്നാടെയാണ് സംഭവം. ഇടക്കുന്നം ആഞ്ഞിലിമൂട് ഭാഗത്ത് വൈദ്യുതിയില്ലെന്ന് പറഞ്ഞ് എത്തിയതായിരുന്നു പ്രദീപ്. എന്നാൽ, കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും ഈ പ്രദേശത്താകമാനം വൈദ്യുതിത്തകരാർ സംഭവിച്ചിരുന്നു. ഇതിെൻറ അറ്റകുറ്റപ്പണി നടന്നുവരവെയാണ് അടിയന്തരമായി അവിടത്തെ വൈദ്യുതി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം പ്രദീപ് എത്തിയത്. തുടർന്ന് ബഹളംവെച്ച ഇയാൾ ഓഫിസിൽനിന്ന് പുറത്തേക്ക് വന്ന ലെനിനുമായി വാക്തർക്കമുണ്ടാക്കുകയും മർദിക്കുകയുമായിരുന്നെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ, തന്നെ ലൈൻമാൻ മർദിച്ചെന്ന് കാണിച്ച് പഞ്ചായത്ത് അംഗം പരാതി നൽകി ആശുപത്രിയിൽ ചികിത്സ തേടി. സംഭവം അറിഞ്ഞ് കെ.എസ്.ഇ.ബിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് പൊലീസ് എത്തി പ്രദീപിനെതിരെ കേെസടുക്കുകയായിരുന്നു. പ്രതിഷേധ കൂട്ടായ്മ ആറാട്ടുപുഴ: കശ്മീരിൽ മൃഗീയമായി കൊലചെയ്യപ്പെട്ട ബാലികക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇല വനിതവേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ 'ജ്വാലയായ്' നടത്തി. ഇല ചെയർപേഴ്സൻ ബബിത ജയൻ ഉദ്ഘാടനം ചെയ്തു. മെഴുകുതിരികൾ തെളിച്ച് പ്രകടനം നടത്തി. മൈമൂനത്ത് ഫഹദ് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ കായിപ്പുറം, എസ്. ഷഹീൻ, എ.ഡി.എസ് ചെയർപേഴ്സൻ പങ്കജാക്ഷി, പദ്മ, കെ. മൻസൂർ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.