കെ.വി. തോമസിെൻറ നടപടി മതനിരപേക്ഷവാദികളോടുള്ള വെല്ലുവിളി -സി.പി.എം കൊച്ചി: കഠ്വ, ഉന്നാവ് പീഡനങ്ങളിലും ദലിത്, ന്യൂനപക്ഷ ആക്രമണങ്ങളിലും സ്വീകരിച്ച സമീപനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിക്കൂട്ടിൽ നിൽക്കുന്ന സന്ദർഭത്തിൽ അദ്ദേഹത്തിന് സ്തുതി പാടിയ എറണാകുളം എം.പി കെ.വി. തോമസിെൻറ സമീപനം മതനിരപേക്ഷവാദികളെയാകെ വെല്ലുവിളിക്കുന്നതാണെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ്. നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തെ ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് വലിച്ചെറിഞ്ഞ് സമ്പദ്ഘടന പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വംതന്നെ ഇതിനെതിരെ നിലപാട് സ്വീകരിക്കുമ്പോൾ കെ.വി. തോമസ് പരസ്യമായി മോദി ഭക്തനായി മാറുന്നത് ആ പാർട്ടിയുടെ ഇരട്ടത്താപ്പാണ്. ഡൽഹിയിൽ രാഹുൽഗാന്ധി പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സന്ദർഭംതന്നെ തെൻറ പ്രസ്താവനക്ക് കെ.വി. തോമസ് തെരഞ്ഞെടുത്തുവെന്നതും ഗൗരവതരമാണ്. നിർണായകഘട്ടത്തിൽ മോദിയെ പിന്തുണക്കാൻ മടി കാണിക്കില്ലെന്നതിെൻറ സൂചനയാണിത്. ഏകാധിപതികളായ ഭരണാധികാരികൾക്കും ചില നല്ല വശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഏകാധിപത്യപ്രവണതയെ പരോക്ഷമായി പിന്തുണക്കുകയാണ് കെ.വി. തോമസ് എം.പി ചെയ്തതെന്നും ജില്ല സെക്രേട്ടറിയറ്റ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.