കൊച്ചി: മെമു ട്രെയിനുകൾ എല്ലാ ദിവസവും സർവിസ് നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകി. നിലവിൽ ആഴ്ചയിൽ ആറുദിവസമാണ് മെമു സർവിസുള്ളത്. ഇത് ഏഴ് ദിവസമാക്കണമെന്ന് ആവശ്യപ്പെട്ടാണ് റെയിൽേവ യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.ജെ. പോൾ മാൻവെട്ടം റെയിൽേവ മന്ത്രിക്കും എം.പിമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയത്. ദക്ഷിണ റെയിൽേവക്ക് പുതുതായി രണ്ട് റേക്ക് ലഭിച്ചിട്ടുണ്ട്. ഇത് കേരളത്തിന് നൽകണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് മെമുവിനെ ആശ്രയിക്കുന്നത്. 17 കോടി രൂപ പാലക്കാട് മെമു ഫെഡിന് അനുവദിച്ചിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തി നിലവിെല മെമു ഫെഡ് വികസിപ്പിക്കണം. ഇവിടെ സൗകര്യം ഇല്ലാത്തതിനാൽ ചെന്നൈയിലെ ആവടിയിൽ പോയാണ് മെമു സർവിസ് ചെയ്ത് മടങ്ങുന്നത്. ഇതിന് ഒരുലക്ഷംവരെ ചെലവ് വരുന്നുണ്ട്. പാലക്കാട് സൗകര്യം ലഭിച്ചാൽ ഇത് ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.