നിർമാണം ആരംഭിച്ചിട്ട്​ ഒരു വർഷം; കരിമുകൾ മാർക്കറ്റ്​ പൂർത്തിയായില്ല

പള്ളിക്കര: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തി​െൻറ കീഴിലുള്ള കരിമുകൾ മാർക്കറ്റ് നിർമാണം ഒരു വർഷമായിട്ടും പൂർത്തിയായില്ല. ഒരു മാസത്തിനുള്ളിൽ പൂർത്തീകരിച്ച് കച്ചവടക്കാർക്ക് തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചാണ് നിർമാണം ആരംഭിച്ചത്. ഒരു വർഷമായി മാർക്കറ്റിന് പുറത്താണ് കച്ചവടം. നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് വിജിലൻസിന് നൽകിയ പരാതിയെ തുടർന്ന് ആദ്യഘട്ടത്തിൽ നിർമാണം മുടങ്ങിയിരുന്നു. അമ്പലമേട് പൊലീസ് സ്റ്റേഷൻ പണിതപ്പോൾ അവിടെനിന്ന് മാറ്റിയാണ് നിലവിലെ ചന്ത ആരംഭിച്ചത്. ആവശ്യത്തിന് വെള്ളമോ മാലിന്യസംസ്കരണ ഉപാധികളോ മലിനജലം ഒഴുക്കിക്കളയാൻ ഓടയോ ഇവിടെ ഉണ്ടായിരുന്നില്ല. പരിസരവാസികൾ പരാതി നൽകിയതിനെ തുടർന്നാണ് പുതിയ മാർക്കറ്റ് നിർമാണം ആരംഭിച്ചത്. 24,50,000 രൂപ ചെലവഴിച്ചാണ് നിർമാണം. തകിട് ഉപയോഗിച്ചുള്ള മേൽക്കൂര, ടൈൽ വിരിച്ച തറ, വെള്ളമെടുക്കാൻ പ്രത്യേക സൗകര്യം, പച്ചക്കറി, മത്സ്യ, മാംസ ചന്തകളാക്കി തിരിച്ച് കൂടുതൽ വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയവയായിരുന്നു പദ്ധതികൾ. മേൽക്കൂരയും ടൈൽ വിരിക്കലും പൂർത്തീകരിച്ച് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, മാലിന്യ സംസ്കരണ പ്ലാൻറ് നിർമിച്ചിട്ടില്ല. വൈദ്യുതിയും വെള്ളവും ലഭിച്ചിട്ടില്ല. വെൽഫെയർ പാർട്ടി വാഹന ജാഥ കിഴക്കമ്പലം: 'ഇന്ത്യ എല്ലാവരുടേതുമാണ്' വെൽഫെയർ പാർട്ടി അഖിലേന്ത്യ കാമ്പയിനി​െൻറ ഭാഗമായി കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന ജാഥ സംഘടിപ്പിച്ചു. പെരുമ്പാവൂർ പള്ളിക്കവലയിൽനിന്ന് ആരംഭിച്ച ജാഥ അെസറ്റ് ജില്ല പ്രസിഡൻറ് ടി.പി. യൂസുഫലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ സക്കരിയ പള്ളിക്കര, വി.എസ്. അലി എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. കാവുങ്ങപറമ്പിൽ സമാപിച്ചു. സമാപന യോഗം ജില്ല വൈസ് പ്രസിഡൻറ് സദഖത്ത് ഉദ്ഘാടനം ചെയ്തു. ജാഥക്ക് മണ്ഡലം പ്രസിഡൻറ് കെ.കെ. നൗഷാദ്, സെക്രട്ടറി മജീദ് മുടിക്കൽ എന്നിവർ നേതൃത്വം നൽകി. കശ്മീരിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഫാഷിസ്റ്റ്-ഭരണകൂട ഭീകരതക്കെതിരെ കാവുങ്ങപറമ്പിൽ പ്രകടനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.