ഡി ആൻഡ് ഒ ലൈസൻസ് പുതുക്കൽ അപേക്ഷകൾ സ്വീകരിക്കണമെന്ന്​ ഹൈകോടതി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങൾ മറ്റ് രേഖകൾ ആവശ്യപ്പെടാതെതന്നെ വ്യാപാര സ്ഥാപനങ്ങളുടെ ഡി ആൻഡ് ഒ ലൈസൻസ് പുതുക്കാൻ അപേക്ഷ സ്വീകരിക്കണമെന്ന് ഹൈകോടതിയുടെ താൽക്കാലിക ഉത്തരവ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവർ നൽകിയ ഹരജിയിലാണ് ഉത്തരവ്. അപകടരഹിതമായ പ്രവർത്തനം ഉറപ്പുവരുത്തുന്ന ഡി ആൻഡ് ഒ ലൈസൻസ് (ഡെയ്ഞ്ചറസ് ആൻഡ് ഒഫൻസിവ്) വ്യാപാര സ്ഥാപനങ്ങൾക്ക് നിർബന്ധമാണെങ്കിലും ഇത് പുതുക്കിനൽകണമെങ്കിൽ സാനിറ്റേഷൻ സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ്, സത്യവാങ്മൂലം തുടങ്ങിയവ വേണെമന്ന് തദ്ദേശ സ്ഥാപനങ്ങൾ നിർബന്ധിക്കുന്നുവെന്ന് ആരോപിച്ചാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്. ഹരജി തീർപ്പാകും വരെ മറ്റ് രേഖകൾ ഹാജരാക്കാൻ നിർബന്ധിക്കരുതെന്ന ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം അനുവദിച്ച കോടതി തുടർന്ന് ഹരജികൾ മധ്യവേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.