അപമര്യാദയായി പെരുമാറി​യെന്ന്​;​ 'കൃതി' സംഘാടകർക്കെതിരെ നോട്ടീസ്

കൊച്ചി: അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൃതി സാഹിത്യോത്സവം സംഘാടകർക്കെതിരെ തലശ്ശേരി ബ്രണ്ണൻ കോളജ് അസി. പ്രഫസർ ആർ. ദിലീപ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. കൊച്ചി ബോൾഗാട്ടി പാലസിൽ അന്താരാഷ്ട്ര പുസ്തകോത്സവത്തി​െൻറ സംഘാടകരായ സഹകരണ വകുപ്പ് സെക്രട്ടറി, കൺവീനർ എസ്. രമേശൻ, ഡയറക്ടർ വൈശാഖൻ, എസ്.പി.സി.എസ് സെക്രട്ടറി അജിത് ശ്രീധർ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. പരിപാടിയിലേക്ക് ക്ഷണിച്ചശേഷം അപമര്യാദയായി പെരുമാറി അപമാനിച്ചതിനാണ് നോട്ടീസ് അയച്ചതെന്ന് ദിലീപ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.